Get Updates
Get notified of breaking news, exclusive insights, and must-see stories!

News Updates: നിയമസഭയില്‍ ബഹളം, ബഹിഷ്കരിച്ച് പ്രതിപക്ഷം: അയ്യപ്പ സംഗമം നാളെ

ആഗോള അയ്യപ്പ സംഗമം നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാനം ചെയ്യും. 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. മാസ്റ്റർ പ്ലാൻ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായി സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്ശബരിമലയിലെ സ്വർണം അടിച്ച് മാറ്റിയതിന്റെ പാപം തീർക്കാനാണോ അയ്യപ്പസംഗമം എന്നാണ് ഇന്ന് പ്രതിപക്ഷനേതാവ് ഉന്നയിച്ച ചോദ്യം.

news-updates-

സ്വർണപാളി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച ശേഷമായിരുന്നു ചോദ്യം. ശബരിമല ശ്രീകോവിലിലെ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും തൂക്കം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിന് ആശങ്ക ഉണ്ടാക്കി എന്ന് പറഞ്ഞാണ് പ്രതിപക്ഷം വിഷയം അവതരിപ്പിച്ചത്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. സഭക്കകത്തും പുറത്തും സമരം വി ഡി സതീശൻ പ്രഖ്യാപിക്കുകയും ചെയ്തു. എൽഡിഎഫിന്റെ രാഷ്ട്രീയസംഗമം ആണ് നടക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം. ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് വിശ്വാസികളെ പറ്റിക്കേണ്ടെന്നും എം ടി രമേശ് പറഞ്ഞു.

Sep 20, 2025, 12:20 am IST

ആഗോള അയ്യപ്പ സംഗമം ഇന്ന്

പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കും. പാസ് വഴിയാണ് പ്രതിനിധികള്‍ക്ക് പ്രവേശനം. പ്രധാന വേദിയായ തത്ത്വമസിയിലാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ ബെജെന്‍ എസ് കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍. ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന്‍ ശ്രീരാമ സാകേതം വേദിയിലാണ്. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്‍, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍. മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന്‍ നടക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.
Sep 19, 2025, 9:53 pm IST

ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ എത്തി. ഒരുക്കങ്ങള്‍ വിലയിരുത്തി. നാളെ രാവിലെ 9.30 മുതലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇന്ന് മുഖ്യമന്ത്രി പമ്പയില്‍ തങ്ങും.
Sep 19, 2025, 9:51 pm IST

ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചു ജവാന്മാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തിച്ചത്.
Sep 19, 2025, 7:53 pm IST

മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി രമേശ് ചെന്നിത്തല. അച്ചടക്കലംഘനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.
Sep 19, 2025, 6:45 pm IST

സ്‌കൂബ ഡൈവിങ്ങിനിടെ ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരില്‍ വച്ചാണ് അപകടമുണ്ടായത്. അസം സ്വദേശിയായ സുബീന്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതാണ്. അപകടത്തില്‍പെട്ട ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 2006ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍ ചിത്രത്തിലെ 'യാ ആലി' എന്ന ഗാനത്തിലൂടെയാണ് സുബീന്‍ ബോളിവുഡില്‍ പ്രശസ്തനായത്.
Sep 19, 2025, 5:36 pm IST

അപകടത്തില്‍ ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. ഹൈദരാബാദില്‍ പരസ്യത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. നിസാര പരിക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ടെന്ന് എന്‍ടിആര്‍ ഓഫീസ് അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥന.
Sep 19, 2025, 5:00 pm IST

നവംബറില്‍ കേരളത്തിലെത്തുന്ന ലയണല്‍ മെസിയുടെ കളി കൊച്ചിയില്‍ നടത്താന്‍ ആലോചന. അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അന്തിമ തീരുമാനം ആയിട്ടില്ല.
Sep 19, 2025, 4:18 pm IST

കെജെ ഷൈനിന്റെ പരാതിയിൽ കെഎം ഷാജഹാന്റെ യൂട്യൂബ് ചാനലിനും മെട്രോ വാർത്താ പത്രത്തിനും കോൺഗ്രസ് പ്രാദേശിക നേതാവിനുമെതിരെ കേസ്.
Sep 19, 2025, 3:15 pm IST

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
Sep 19, 2025, 2:16 pm IST

മന്ത്രി ജി ആർ അനിൽ പച്ചക്കള്ളം പറയുകയാണെന്ന പരാമ‌ർശം പിൻവലിച്ച് ക്ഷമ പറഞ്ഞ് വി ഡി സതീശൻ. പ്രതിപക്ഷനേതാവിന്റെ നടപടി മാതൃകയാണെന്ന് സ്പീക്കർ പ്രശംസിച്ചു. ഇന്നലെ വിലക്കയറ്റത്തെ കുറിച്ചുള്ള ചർച്ചക്കിടെ മന്ത്രി അനിലും പ്രതിപക്ഷനേതാവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പറവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്തപ്പോൾ എല്ലാ സാധനങ്ങളും ഉണ്ടെന്ന് വി ഡി സതീശൻ പറഞ്ഞെന്ന് മന്ത്രി ഓർമപ്പെടുത്തി. അപ്പോൾ മന്ത്രി പച്ചക്കള്ളം പറയുകയാണെന്നും മേള ഉദ്ഘാടനം ചെയ്തതല്ലാതെ താൻ പ്രസംഗിച്ചിട്ടില്ലെന്നും സതീശൻ മറുപടി നൽകിയിരുന്നു. എന്നാൽ സതീശന്റെ പ്രസംഗത്തിന്റെ ഓ‍ഡിയോ കൈവശം ഉണ്ടെന്നും അത് അയച്ചു തരാമെന്ന് മന്ത്രി പറയുകയും ചെയ്തു. പിന്നാലെ പറവൂരിലെ സതീശന്റെ പ്രസംഗം വൈറൽ ആവുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇന്ന് സഭയിൽ പ്രസംഗിച്ചിട്ടില്ല എന്ന് പറഞ്ഞതും പച്ചക്കള്ളം പറയുന്നു എന്നു പറഞ്ഞതും പിൻവലിക്കുകയാണെന്നും ക്ഷമ പറയുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞതും സ്പീക്കർ അഭിനന്ദിച്ചതും.
Sep 19, 2025, 1:56 pm IST

റോഡ് അറ്റകുറ്റപ്പണിക്കായി കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ച് തിരുവനന്തപുരം നഗരസഭയിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ. റോഡ് പണിക്കായി കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു
Sep 19, 2025, 12:46 pm IST

സി.പി.എം നേതാവ് കെ.ജെ.ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ താനാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ. 'ഇതുപോലുള്ള കേസുണ്ടായാൽ എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നത്. എവിടെ ഇങ്ങനെത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മാർച്ച്. ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ. സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സി.പി.എം അന്വേഷിക്കട്ടെ. കോൺഗ്രസുകാർക്കെതിരെ സൈബർ ആക്രമണം നടന്നപ്പോൾ ഈ മാന്യതയൊന്നും സി.പി.എം കാണിച്ചിരുന്നില്ല. അന്ന് മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം എന്നൊന്നും ആരും പറയുന്നത് കേട്ടിട്ടില്ലല്ലോ.- എന്നും അദ്ദേഹം പറയുന്നു.
Sep 19, 2025, 11:32 am IST

പാലിയേക്കരയിൽ ടോൾ വീണ്ടും തുടങ്ങുന്ന കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച. ഉപാധികളോടെ ടോൾ പിരിവ് വീണ്ടും തിങ്കളാഴ്ച മുതൽ തുടങ്ങാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്കരിച്ചതിനെ പറ്റിയുള്ള രേഖകൾ ഹാജരാക്കാനും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും ഹരിശങ്കർ വി മേനോനും ഉൾപെട്ട ബെഞ്ച് നിർദേശിച്ചു. ദേശീയപാതയിലെ നിർമാണപ്രവർത്തികൾ കാരണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറ് മുതലാണ് പാലിയേക്കരയിലെ ടോൾപിരിവ് ഹൈക്കോടതി നിർത്തിവെച്ചത്.
Sep 19, 2025, 11:10 am IST

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
Sep 19, 2025, 9:54 am IST

പൊലീസ് അതിക്രമം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Sep 19, 2025, 9:09 am IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നാളെ പാലക്കാട് എത്തും. രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത് . കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡൻ്റ സി.വി സതീഷ് , ട്രഷറർ ഹരിദാസ് മച്ചിങ്ങൽ മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു.
Sep 19, 2025, 8:12 am IST

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കമ്പനികളും മുൻ ചീഫ് എക്സിക്യൂട്ടീവ് റാണ കപൂറിന്റെ കീഴിലുള്ള യെസ് ബാങ്കും തമ്മിലുള്ള നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. റാണ കപൂറിന്റെ കുടുംബത്തിലെ അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറുമായിരുന്ന അനിൽ അംബാനി, കപൂറുമായി ചേർന്ന് യെസ് ബാങ്കിൽ നിന്നുള്ള പൊതു ഫണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഗ്രൂപ്പ് കമ്പനികളിലേക്ക് വഴിതിരിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും ഇത് സ്വകാര്യ വായ്പക്കാരന് വൻ നഷ്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.
Sep 19, 2025, 8:04 am IST

റഷ്യല്‍ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് കാചത്കയില്‍. 5 തുടർചലനങ്ങള്‍ ഉണ്ടായെന്നും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
Sep 19, 2025, 8:02 am IST

ഗാസയില്‍ വെടിനിർത്തിലിന് ആഹ്വാനം ചെയ്യുന്ന യുഎസ് പ്രമേയം വീണ്ടും വീറ്റോ ചെയ്ത് യുഎസ്. ഇത് ആറാം തവണയാണ് ഈ വിഷയത്തിലെ യുഎൻ പ്രമേയം യുഎസ് വീറ്റോ ചെയ്യുന്നത്.
Sep 19, 2025, 7:20 am IST

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും എത്തുന്നത്. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സോണിയാ​ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും ചില നേതാക്കന്മാരുമായും കൂടിക്കാഴ്ച നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+