കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ സ്റ്റാറുകളെല്ലാം രാഷ്ട്രീയത്തിലേയ്ക്ക്..മമ്മൂട്ടിയും എംപിയാകുന്നു? കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നടങ്കം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവോ? പരസ്യമായി നിലപാട് പ്രഖ്യാപിച്ചില്ലെങ്കിലും പലതാരങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. അടുത്തിടെ സെലിബ്രിറ്റികളെ തങ്ങളോട് അടുപ്പിയ്ക്കാന്‍ ചില പാര്‍ട്ടിക്കാര്‍ നടത്തിയ ശ്രമത്തോടെയാണ് സിനിമയില്‍ പണ്ട് 'പരസ്യമായ രഹസ്യമായിരുന്ന' രാഷ്ട്രീയ നിലപാടുകള്‍ മറനീക്കി പുറത്ത് വരാന്‍ തുടങ്ങിയത്.

നടന്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്നും മറ്റും വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങിയിരുന്നു. മോദി വിളിച്ചാല്‍ താന്‍ മന്ത്രിയാകുമെന്ന് നടന്‍ തന്നെ പറയുകയും ചെയ്തു. പോരാത്തതിന് വിഴിഞ്ഞം പ്രസംഗത്തോടെ സുരേഷ് ഗോപിയുടെ നിലവിലെ രാഷ്ട്രീയ നിലപാട് വ്യക്തമായി. മുന്‍പ് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും അടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളാണ് സുരേഷ് ഗോപി എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

എന്നാല്‍ സുരേഷ് ഗോപിയല്ല ഇപ്പോള്‍ വാര്‍ത്തയിലെ താരം. അത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയെ രാജ്യസഭ എംപിയാക്കാനുള്ള നീക്കം സിപിഎം നടത്തുന്നതായി വാര്‍ത്ത പരക്കുന്നു. സിപിഎമ്മുമായുള്ള താരത്തിന്റെ അടുപ്പം വച്ച് നോക്കുമ്പോള്‍ സംഭവം സത്യമാകാനുള്ള സാധ്യതയേറെയാണ്. മാത്രമല്ല പി രാജീവ്, എംപി അച്ചുതന്‍, വയലാര്‍ രവി എന്നി എംപിമാരുടെ കാലവധി ഏപ്രിലില്‍ അവസാനിയ്ക്കും. ഇതില്‍ പി രാജീവിന് പകരക്കാരനായി രാജ്യസഭയിലെത്തുന്നത് മമ്മൂട്ടിയാകുമോ എന്ന് കാത്തിരുന്നു കാണാം. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

മമ്മൂട്ടി

മമ്മൂട്ടി

മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ സിപിഎമ്മുമായുള്ള അടുപ്പം എന്നിവ പരസ്യമാണ്. ഈ അടുപ്പം തന്നെയാണ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് നിര്‍ദ്ദേശിയ്ക്കപ്പെടാതെ പോയതില്‍ ഒരും കാരണവും . ഒരു പക്ഷേ ഇന്നസെന്റിന് മുന്‍പ് തന്നെ സിപിഎം രാഷ്ട്രീയത്തില്‍ ഇറക്കേണ്ടിയിരുന്ന ഒരു സെലിബ്രിറ്റി കൂടിയാണ് മമ്മൂട്ടി

മമ്മൂട്ടി രാജ്യസഭ എംപിയാകുന്നു

മമ്മൂട്ടി രാജ്യസഭ എംപിയാകുന്നു

രാജ്യ സഭ എംപിയായ പി രാജീവിന്റെ കാലാവധി അവസാനിയ്ക്കുന്നതോടെ മമ്മൂട്ടിയെ രാജ്യസഭ എംപിയാക്കാനുള്ള നീക്കം സിപിഎം നടത്തുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിലാണ് പി രാജീവിന്റെ കാലാവധി തീരുന്നത്

 സുരേഷ് ഗോപി

സുരേഷ് ഗോപി

മോദി ഭക്താനായി മാറിക്കഴിഞ്ഞ സുരേഷ് ഗോപി മോദി വിളിച്ചാല്‍ താന്‍ മന്ത്രിയാകുമെന്ന് വരെ പറഞ്ഞു. ബിജെപിയോട് അടുത്ത താരം രാഷ്ട്രീയ നിലപാടുകളില്‍ മുന്‍പ് കോണ്‍ഗ്രസുമായും സിപിഎമ്മുമായും അടുത്തിട്ടുണ്ട്

മോഹന്‍ലാല്‍

മോഹന്‍ലാല്‍

മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. മോഹന്‍ലാലിന് മുന്‍പ് പത്മശ്രീ കിട്ടിയ മമ്മൂട്ടിയെ തഴഞ്ഞാണ് ഈ നീക്കം. മോഹന്‍ലാലിന്റെ സുഹൃത്ത് വലയങ്ങള്‍ പരിശോധിച്ചാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഏറെക്കുറെ വ്യക്തമാണ്

ഇന്നസെന്റ്

ഇന്നസെന്റ്

സിപിഎം സ്വതന്ത്രനായി മത്സരിച്ചാണ് ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയത്. രാഷ്ട്രീയത്തിലേയ്ക്കിറങ്ങി അധികാര സ്ഥാനങ്ങള്‍ നേടിയ മലയാളി താരങ്ങളില്‍ പുതുമഖമാണ് ഇന്നസെന്റ്.

English summary
Media reports said that actor Mammootty entering Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X