നഴ്സുമാര്‍ക്ക് അവര്‍ ഭീകരരല്ല കരുതലുള്ള ആങ്ങളമാര്‍
കൊച്ചി: കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയ മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം. ഇറാഖിനെയും ലോകരാജ്യങ്ങളെയും ഭീതിപ്പെടുത്തുന്ന വിമതരെപ്പറ്റി ചോദിയ്ക്കുമ്പോള്‍ വളരെ മാന്യമായ പെരുമാറ്റമായിരുന്നു അവരുടേതെന്ന നഴ്‌സുമാര്‍. തങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയും ഒരുക്കി സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇര്‍ബലില്‍ എത്തിച്ചു. ആദ്യം ഭീതിയോടെ നോക്കി കണ്ട വിമതരെ പിന്നീട് ഭയക്കേണ്ടി വന്നില്ലെന്നും നഴ്‌സുമാര്‍.
രണ്ടാഴ്ചയിലേറെ നീണ്ട നഴ്‌സുമാരുടെ ദുരിത ജീവിതമാണ് ഒറ്റ ദിവസം കൊണ്ട് സുന്നി വിമതര്‍ പരിഹരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വിമതരുടെ വാഹനത്തില്‍ കരുമ്പോള്‍ ജീവനില്‍ അല്‍പ്പം പോലും പ്രതീക്ഷിയില്ലായിരുന്നു നഴ്‌സുമാര്‍ക്ക് വാഹനം നിറയെ തോക്ക് ധാരികള്‍. വഴി നീളെ സ്‌ഫോടനങ്ങള്‍. ഏത് നിമിഷവും മരണം സംഭവിയ്ക്കാമെന്നുറപ്പിച്ച് അവര്‍ വിമതര്‍ക്കൊപ്പം

ഭീതി മാത്രം
സൈന്യത്തിന്റെ ആക്രമണ സാധ്യതയും നഴ്സുമാരില്‍ ഭീതി ഉണര്‍ത്തിയിരുന്നു. എന്നാല്‍ മൊസൂളിലെ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വിമതര്‍ എത്തിച്ചതോടെ ഭീതി ഇരട്ടിയായി. കെട്ടിടത്തിന് വിമതര്‍ കാവല്‍ നിന്നതോടെ തങ്ങള്‍ തടവിലായെന്ന് നഴ്‌സുമാര്‍ ഉറപ്പിച്ചു.

ഭീതി മാറിയപ്പോള്‍
എന്നാല്‍ രണ്ട് മണിയ്ക്കൂറിന് ശേഷം എല്ലാവരെയും തൊട്ടടുത്തുള്ള എസി ഹാളിലേയ്ക്ക മാറ്റി. ഭക്ഷണവും വെള്ളവും നല്‍കി. വിമതര്‍ ഉപദ്രലവിയ്ക്കില്ലെന്ന് ഉറപ്പായതോടെ സമാധനത്തോടെ കിടന്നുറങ്ങി. പുലര്‍ന്നപ്പോള്‍ വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ തയ്യാറാകാന്‍ നിര്‍ദ്ദേശം.

ഇര്‍ബലിലേക്ക്
ഇര്‍ബലിലേക്ക് മികച്ച കാവലിലാണ് നഴ്സുമാരെ വിമതര്‍ എത്തിച്ചത്

ഇന്ത്യന്‍ എംബസി
ശന്പളം പോലും കിട്ടാത്ത നഴ്സുമാര്‍ക്ക് ഫോണ്‍ റീചാര്‍ജ്ജ് ചെയ്ത് നല്‍കിയത് പോലും ഇന്ത്യന്‍ എംബസി. ഓരോ അഞ്ച് മിനിട്ട് കൂടുന്പോഴും നഴ്സുമാരെ വിളിച്ച് വിവരങ്ങള്‍ തിരക്കി ഇന്ത്യന്‍ സ്ഥാനപതി

നന്ദി
എല്ലാവര്‍ക്കും നന്ദി അറിയിച്ച് നഴ്സുമാര്‍ എത്തി












Click it and Unblock the Notifications