മുസ്ലീമല്ലേ..ബാഗിലെന്താ ബോംബാണോ ? മലയാളി ജവാന്റെ ഞെട്ടിക്കുന്ന അനുഭവം..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: റംസാന്‍ ആഘോഷിക്കുന്നതിന് വേണ്ടി നാട്ടിലേക്ക് വരുന്നതിനിടെ മലയാളിയാ ജവാന് നേരിട്ട അനുഭവം ഞെട്ടിക്കുന്നതാണ്. മുസ്ലിംങ്ങളെയെല്ലാം തീവ്രവാദികളായി കാണുന്ന പൊതുബോധത്തിന്റെ ഭീകരമായ പ്രതിഫലനമാണ് അഷിഖ് എന്ന സൈനികന്റെ ഈ അനുഭവം. സംഭവം ഇങ്ങനെയാണ്. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ ആഷിക് നാട്ടിലേക്ക് മടങ്ങുന്ന വഴി ബെംഗളൂരുവിലെ ബസ്സില്‍ കയറിയതായിരുന്നു. ബസ്സില്‍ ചിലര്‍ ആഷിഖിനെ സൂക്ഷമമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആഷിഖിന്റെ താടിയും കയ്യിലെ ബാഗുമായിരുന്നു അവരുടെ സംശയം കലര്‍ന്ന നോട്ടത്തിന് കാരണം.

മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടുന്നില്ല..! കട്ട സപ്പോര്‍ട്ടുമായി ലാല്‍ ജോസും അജുവും..!!

കൂട്ടത്തിലൊരാള്‍ ആഷിഖിന്റെ അടുത്ത് വന്ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മുസ്ലീമല്ലേ, ബാഗില്‍ എന്താണ് എന്നായിരുന്നു ചോദ്യം. ആരെന്ന് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം ബാഗില്‍ ബോംബ് അല്ലേ എന്നായിരുന്നു. ലോകത്തെ എല്ലാ മുസ്ലീമുകളും തീവ്രവാദികളല്ല എന്ന തന്റെ വാദം അയാള്‍ ഗൗനിച്ചില്ലെന്ന് ആഷിഖ് പറയുന്നു.

നടിയെ മൃഗീയമായി ഉപദ്രവിച്ചത് മാത്രമല്ല...പള്‍സര്‍ സുനിയെക്കുറിച്ച് എംഎല്‍എയ്ക്ക് ചിലത് അറിയാം...!

SOLDIER

താന്‍ ഒരു ജവാനാണെന്ന് പറഞ്ഞിട്ടും ഐഡന്റിറ്റി കാര്‍ഡും യൂണിഫോമിട്ട് ഫോട്ടോകളും തെളിവായ കാണിച്ചിട്ടും അയാള്‍ വിശ്വസിച്ചില്ല. തന്നെ തീവ്രവാദിയായി മുദ്രകുത്തുമെന്ന് ഭയന്ന് പിന്നെ ന്യായീകരിക്കാന്‍ പോയില്ലെന്ന് ആഷിഖ് പറയുന്നു. ഇവിടെ താടി അല്ല പ്രശ്‌നമെന്നും ആര് വെച്ചു എന്നതാണ് പ്രശ്‌നമെന്നും ആഷിഖ് പറയുന്നു. തന്നെപ്പോലെ ഒരു ജവാന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന് രാജ്യസ്‌നേഹം തെളിയിക്കാന്‍ ഇനി എന്തൊക്കെ ചെയ്യേണ്ടി വരുമെന്നും ആഷിഖ് ചോദിക്കുന്നു.

English summary
Malayali Jawan shares an experience of treated as a terrorist in Bus
Please Wait while comments are loading...