റിഫയുടെ മൃതദേഹം പുറത്തെടുക്കും: പോസ്റ്റ്‍മോര്‍ട്ടം നടത്താൻ അനുമതി; അന്വേഷണത്തിൽ ഇനി നിർണായകം
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ഇതിനായി ആർ ഡി ഒ അനുമതി നൽകി.
അന്വേഷണ സംഘത്തിന്‍റെ ആവശ്യം പ്രകാരമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ആർ ഡി ഒ അനുമതി നൽകിയിരിക്കുന്നത്. വരുന്ന ആഴ്ച്ചയിൽ തന്നെ റിഫയുടെ മൃതദേഹം പുറത്തെടുക്കും എന്നാണ് വിലയിരുത്തൽ.
വീടിന് സമീപത്തെ പള്ളിയിലാണ് റിഫയുടെ മൃതദേഹം സംസ്കരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ആർ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡി വൈ എസ് പിയാണ് അപേക്ഷ സമർപ്പിച്ചത്. റിഫയുടെ ഭർത്താവ് മെഹ്നാസിന് എതിരെ ഉളള കേസന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസിനിറെ ഈ നടപടി. തഹസില്‍ദാറുടെ നേതൃത്വത്തിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിലാകും പോസ്റ്റ്മോർട്ടം നടത്തുക.ഈ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ ഇനിയുളള കേസ് അന്വേഷണത്തില്‍ പ്രധാമാകും.
Recommended Video


അതേസമയം, കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ റിഫയുടെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ മൃതദേഹം റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത് കഴിഞ്ഞ മാസം 30 ന് ആണ്. റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യിൽ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. റിഫ മെഹ്നുവിന്റെ പിതാവ് റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ നേരിട്ട് കണ്ട് റാഷിദ് പരാതി നല്‍കിയിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാഷിദ്.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ

'റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നുവിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണം' - കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം, പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയാണ് ഉളളതെന്നും റിഫയുടെ പിതാവ് പ്രതികരിച്ചു.

റിഫയെ മാർച്ച് 1 - ന് പുലർച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇതിന് പിന്നാലെ കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനസികമായും ശാരീരികമായും റിഫ പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തി.

ദുബായിയിൽ നിന്നും റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത്. ശേഷം, മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവിശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തി. റൂറൽ എസ്പി എ.ശ്രീനിവാസിനാണ് കുടുംബം പരാതി നൽകിയത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ സ് പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications