Get Updates
Get notified of breaking news, exclusive insights, and must-see stories!

മീടു പറയുന്നവള്‍ എന്തിന് അവിടെ ഇത്രയും തവണ പോയി; വിജയ് ബാബുവിന്റെ കേസില്‍ മല്ലിക സുകുമാരന്‍

കൊച്ചി: വിജയ് ബാബുവിനെതിരായ മീടു കേസില്‍ ചോദ്യങ്ങളുമായി മല്ലികാ സുകുമാരന്‍. പരാതി ഉന്നയിക്കുന്ന പെണ്‍കുട്ടി ഇത്രയും നാള്‍ എന്തിന് അവിടെ പോയി എന്ന് മല്ലിക ചോദിക്കുന്നു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്കൊന്നും താന്‍ കടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്ത് ഒളിവില്‍ തന്നെയാണ്. ഒളിസങ്കേതം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

1

ഇക്കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞാല്‍ താന്‍ സ്ത്രീ വിദ്വേഷിയാണെന്ന് പറയും. അതുകൊണ്ട് കാര്യങ്ങള്‍ പറയാന്‍ ഭയമുണ്ട്. വിജയ് ബാബു തന്നെ നിര്‍മിച്ച ഒരു ചിത്രത്തിലെ പെണ്‍കുട്ടിയാണ് ഇതെന്ന് ഞാന്‍ പത്രത്തിലൊക്കെ വായിച്ചു. കഴിഞ്ഞ ദിവസം മലയാളത്തില്‍ ഹാസ്യമൊക്കെ കൈകാര്യം ചെയ്ത പ്രമുഖ നായിക ഇക്കാര്യങ്ങളൊക്കെ ഞാനുമായി സംസാരിച്ചിരുന്നു. ഒന്നോ രണ്ടോ തവണയൊക്കെ ബലാത്സംഗം നടക്കാം. പക്ഷേ 16 പ്രാവശ്യമൊക്കെ എങ്ങനെ നടക്കും. ആ കുട്ടി ഇത്രയും തവണ എങ്ങനെ വിജയ് ബാബുവിന്റെ അടുത്തെത്തി എന്നത് ചോദ്യമാണ്. ഇത് ആരോപണം ഉന്നയിക്കുന്ന കുട്ടി ആദ്യം പറഞ്ഞിട്ട് വേണം കാര്യങ്ങള്‍ പറയാനെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

2

പത്തൊന്‍പതോ പതിനാറോ തവണ അവിടെ പോയെന്നാണ് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടത്. മറ്ററിവുകളൊന്നും ഇല്ല. എന്നോടാരും ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുമില്ല. ഇത് വിജയ് ബാബുവിനെ എതിര്‍ക്കുന്ന സ്ത്രീകള്‍ ചോദിക്കണം. നിങ്ങള്‍ ഇത്രയും സമയം കഴിഞ്ഞിട്ട് എന്തിന് പറഞ്ഞു. നിങ്ങള്‍ രണ്ട് മൂന്ന് പ്രാവശ്യം കഴിഞ്ഞപ്പോള്‍ പിന്നെയും അവിടെ എന്തിന് പോയി. വിജയ് ബാബു ഇത്തരക്കാരനാണെന്നും അറിഞ്ഞിട്ട് പോയത് എന്തിനാണെന്ന് ഈ പെണ്‍കുട്ടി ആദ്യം പറയണമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ ഇങ്ങനൊക്കെ ചെയ്ത ഒരാളുടെ അടുത്ത് അച്ഛനോ, സഹോദരന്മാരോ, അതല്ലെങ്കില്‍ ബന്ധുക്കളോ, അതുമല്ലെങ്കില്‍ പോലീസിനെയോ ഇക്കാര്യം അറിയിക്കണമായിരുന്നു.

3

ഒരുപാട് വഴികള്‍ ഈ നാട്ടിലുണ്ട്. അതൊന്നും ആ പെണ്‍കുട്ടി ഉപയോഗപ്പെടുത്തിയില്ല. എന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ മീടുവുമായി വരുന്നു. 19 പ്രാവശ്യമൊക്കെ വരുന്നു. അതുപോലെയാണ് സൂര്യനെല്ലിയും ഞാന്‍ ഞെട്ടിപ്പോയി. 149 പ്രാവശ്യമൊക്കെ നടക്കുമോ?ഒന്നര വര്‍ഷമൊക്കെ പീഡനം നടക്കുമോ? എന്താണ് ഏതാണെന്നൊക്കെ പറയാന്‍ എനിക്കറിയില്ല. മാധ്യമങ്ങളിലും, മറ്റ് പ്രമുഖരുമൊക്കെ അത് പറയുന്നത് കേട്ടിരുന്നു. പക്ഷേ ആണായാലും പെണ്ണായാലും ഒരു കാര്യം പറയുമ്പോള്‍, പ്രത്യേകിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൃത്യമായൊരു കാരണമുണ്ടാവണം. അല്ലാതെ എന്തും ഉന്നയിക്കാന്‍ പറ്റില്ല. അപ്പോള്‍ ചോദ്യങ്ങള്‍ വരുമെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി.

4

ഇതൊക്കെ കൊണ്ടാണ് ദിലീപ് കേസിലെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കും. അക്കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിഞ്ഞൊരാളാണ് ഞാന്‍. ജോലിക്ക് വരുമ്പോള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി, ഒരാളെ ഇത്ര ക്രൂരമായി ഉപദ്രവിക്കുക എന്നൊക്കെ പറഞ്ഞാല്‍, ഈശ്വരന്‍ പോലും അത് ചെയ്തവര്‍ക്ക് മാപ്പു കൊടുക്കില്ല. പക്ഷേ മീടു പോലുള്ള കാര്യങ്ങളെ പൂര്‍ണമായും വിശ്വസിക്കാന്‍ എനിക്ക് മനസ്സ് വരുന്നില്ല. എന്ത് കൊടുത്തു ചെയ്തു എന്നൊന്നും ചോദിക്കാനും തോന്നുന്നില്ല. അങ്ങനെ ഒരുപാട് തവണ ഒരാളുടെ അടുത്ത് പോകുന്നവരുടെ ഭാഗത്തും തെറ്റുണ്ട്. അങ്ങനെയൊരാളുടെ അടുത്ത് ഒരിക്കലും പോകരുത്, പോകാനേ പാടില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

5

അതിജീവിതയോട് വാത്സല്യമോ സ്‌നേഹമോ ഒക്കെയുണ്ട്. ആര് ചെയ്താലും അത് ശിക്ഷാര്‍ഹമാണ്. അത് കണ്ടെത്താന്‍ കോടതി ശ്രമിക്കണം. ഈ വിഷയത്തില്‍ ന്യായീകരണത്തിന് ശ്രമിക്കുന്നുവരുമുണ്ട്. വളരെ മോശമാണത്. സ്വന്തം ഭാര്യക്കോ സഹോദരിക്കോ ഇതൊന്ന് സംഭവിച്ച് നോക്കണം. അപ്പോള്‍ അറിയാം എല്ലാവര്‍ക്കും. ആ സമയത്ത് ഇവരൊക്കെ കൈയ്യും കെട്ടി നോക്കി നില്‍ക്കുവോ? ആ കുട്ടിക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. എന്ത് കൊണ്ടായിരിക്കും നീതി ഇത്രത്തോളം വൈകുന്നതെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ആ സംഭവം നടന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡബ്ബിംഗിന് വരുന്ന് തടഞ്ഞ് നിര്‍ത്തിയാണ് ഈ ഭീകര സംഭവം നടക്കുന്നത്. ഒരുപക്ഷേ സിനിമാ ഫീല്‍ഡില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കുമെന്നും മല്ലിക പറഞ്ഞു.

6

അതേസമയം വിജയ് ബാബുവിനെ മീടു കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ശക്തമാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പോലീസിനും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു. വിജയ് ബാബുവിന്റെ താമസ സ്ഥലത്തിന്റെ വിലാസം കിട്ടിയാല്‍ ഉടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. പെണ്‍കുട്ടി പരാതി നല്‍കുമെന്ന വിവരം ചോര്‍ന്ന് കിട്ടിയ വിജയ് ബാബു ആദ്യം ഗോവയിലേക്കും, അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായിട്ടാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിജയ് ബാബു പരാതിക്കാരിയെയും മൊഴി നല്‍കാന്‍ സാധ്യതയുള്ളവരെയും സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും പോലീസ് കരുതുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+