കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ തന്റേതായിട്ടുള്ള സ്ഥാനം ഉറപ്പിച്ച നടനും സൂപ്പര്‍ താരവുമാണ് പൃഥ്വിരാജ് സുകുമാരന്‍. അച്ഛന്റെ മേല്‍വിലാസമുണ്ടായിട്ടും അതിന് മുകളിലേക്ക് പൃഥ്വിരാജ് വളര്‍ന്നിരുന്നു. എന്നാല്‍ തുടക്കകാലത്ത് അത്രത്തോളം മികച്ചതായിരുന്നില്ല പൃഥ്വി നേരിട്ട പ്രശ്‌നങ്ങള്‍. വിലക്കും സൈബര്‍ ആക്രമണങ്ങളും എല്ലാം താരം നേരിട്ടിരുന്നു.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഇപ്പോഴിതാ ആ കാലഘട്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ് അമ്മ മല്ലികാ സുകുമാരന്‍. അന്ന് പൃഥ്വിരാജിനൊപ്പം ഒരു സൂപ്പര്‍ താരം പോലും നിന്നില്ലെന്ന് മല്ലിക വെളിപ്പെടുത്തി. അവന്റെ പ്രായം പോലം കണക്കിലെടുക്കാതെയായിരുന്നു വിമര്‍ശനങ്ങള്‍ പലതും വന്നിരുന്നതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

1

വിഷമിച്ച പോയ സംഭവമുണ്ടായിരുന്നു പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തില്‍. അന്ന് സിനിമാ സമരമാണെന്ന് പറഞ്ഞു. അവന്‍ വെയ്റ്റ് ചെയ്തു. രണ്ട് പടങ്ങള്‍ അവന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. വിനയന്‍ സാറിന്റെ ഒരു പടവും, മറ്റൊരു പടവും കൂട്ടത്തിലുണ്ട്. അവന് ഇരുപത് വയസ്സ് മാത്രമേയുള്ളൂ എന്നൊന്നും പരിഗണിക്കാതെയായിരുന്നു വിമര്‍ശനം. രണ്ട് പടങ്ങള്‍ അവന്‍ കരാറൊപ്പിട്ടതും കൊണ്ട് വലിയ ആശയക്കുഴപ്പത്തിലായിരുന്നു. ഈ പടത്തിന് പോയാല്‍ പ്രശ്‌നമാണോ? ചെയ്തില്ലെങ്കില്‍ പ്രശ്‌നമാകുമോ എന്ന് പേടിയുമുണ്ടായിരുന്നു. കാരണം പടം ചെയ്തില്ലെങ്കില്‍ അവര്‍ കോടതിയില്‍ പോകും. കേസിന് പോയാല്‍ പ്രശ്‌നമാണ്. അങ്ങനെയാണ് രണ്ടും കല്‍പ്പിച്ച് പൃഥ്വി അഭിനയിച്ചതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

2

അവന്‍ ഈ നടപടിയെല്ലാം എടുക്കുന്നതിന് മുമ്പായിരുന്നു. പ്രശ്‌നങ്ങള്‍. പലര്‍ക്കും പൃഥ്വിയുടെ തീരുമാനത്തോട് പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. ഇവര്‍ പറഞ്ഞിരുന്നത് ഒരുപാട് പേര്‍ വെയ്റ്റിംഗാണ് എന്നാായിരുന്നു. പക്ഷേ പൃഥ്വിരാജ് ഒരുപാട് പേര്‍ വേറെയുണ്ടെന്ന് പറഞ്ഞത് വെറുതെയാണ്. അന്ന് ആകെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് പുതുമുഖമായി കളത്തില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പൃഥ്വിരാജ് വിനയന്‍ സാറിനെ വിളിച്ച് അഭിനയിക്കാമെന്ന് അറിയിക്കുകയായിരുന്നു. നിങ്ങള്‍ കേസിനൊന്നും പോകേണ്ടെന്നും ഞാന്‍ നിങ്ങളുടെ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മല്ലിക പറഞ്ഞു.

3

അന്ന് എനിക്ക് ഏക വിഷയം തേന്നായ കാര്യമാണ് ഇതാണ്. എന്റെ ചെറുപ്പക്കാലത്ത് ഒരുപാട് കാര്യങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ പറയുകയാണ് കുട്ടികള്‍ തമ്മിലുള്ള ബന്ധം മാറണം. അവര്‍ ഒരാളെ ഒറ്റപ്പെടുത്താന്‍ പാടില്ല. എന്ത് കാര്യവും ചെയ്യുമ്പോള്‍ ഒന്നിച്ച് നിന്ന് വേണം ചെയ്യാന്‍. എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ എല്ലാവരും ചെയ്യാറുണ്ട്. എന്റെ കോളേജ് പഠനക്കാലത്ത് ഞങ്ങള്‍ ഫിലിം ഫെസ്റ്റിവലൊക്കെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്‌കൂള്‍ അധികൃതര്‍ പോലും സഹകരിച്ചു. സ്‌കൂളിന് അവധി നല്‍കാമെന്നും, വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസ്സില്‍ കൂട്ടിക്കൊണ്ട് വരാമെന്നും വരെ അവര്‍ പറഞ്ഞിരുന്നു. ഇതെല്ലാം ഒരുമയുള്ളത് കൊണ്ടാണ്.

4

അന്ന് ഞങ്ങള്‍ ഹോളിവുഡ് സിനിമകളാണ് കളിപ്പിച്ചിരുന്നത്. ഹോം എലോണ്‍, ബേബീസ് ഡേ ഔട്ട് ഇങ്ങനുള്ള ചിത്രങ്ങളൊക്കെ ഉണ്ടായിരുന്നു. മെറിലാന്‍ഡിന്റെ ടീമിനെയൊക്കെ സമീപിച്ചാണ് ഞങ്ങള്‍ ഹോളിവുഡിലേക്ക് കത്തയച്ചത്. ട്വന്റിയത്ത് സെഞ്ച്വറി ഫോക്‌സിനായിരുന്നു കത്തയച്ചത്. പക്ഷേ എന്തോ ഭാഗ്യം, ആ ഫിലിം ഫെസ്റ്റിവല്‍ നല്ല രീതിയില്‍ തന്നെ നടന്നുവെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഗംഭീരമായി വിജയിച്ച മേളയാണിത്. അന്ന് മാധ്യമങ്ങള്‍ ഒരുപാട് സഹായിച്ചിരുന്നു. ഇന്നും മാധ്യമങ്ങളോടുള്ള കടപ്പാട് ആണിത്. ദേശീയ ദിനപത്രങ്ങള്‍ അടക്കം ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ അവരുണ്ടായിരുന്നു. ചെറിയ പത്രങ്ങള്‍ പോലും അവിടെ സ്റ്റാളിട്ട് കുട്ടികള്‍ക്ക് സമ്മാനം നല്‍കിയിരുന്നുവെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി.

5

26000 കുട്ടികളാണ് ഈ മൂന്ന് ദിവസം കൊണ്ട് സിനിമ കണ്ടത്. ഞങ്ങള്‍ കണക്കെടുത്ത് നോക്കിയതാണ്. ഒടുവില്‍ ഷോ സമയം ഒരു ദിവസം മൂന്നെണ്ണായി കൂട്ടേണ്ടി വന്നു. പിള്ളേര്‍ക്ക് ശരിക്കും ഉത്സവമായിരുന്നു. അവിടെ കേന്ദ്ര മന്ത്രിയായ വീരേന്ദ്ര കുമാറും വന്നിരുന്നു. ഒന്നുമല്ലാത്ത എന്റെ പരിപാടിക്കാണ് അദ്ദേഹം വന്നത്. അതൊന്നും മറക്കാനാവില്ല. വിന്നി മണ്ഡേലയെ കൊണ്ടുവന്നപ്പോഴും ഇതുപോലെ തടസ്സങ്ങളുണ്ടായിരുന്നു. എന്താണ് വിന്നിക്കുള്ള പ്രസക്തിയെന്നായിരുന്നു ചോദ്യം. 20 വര്‍ഷത്തിലധികം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നശിപ്പിക്കാതെ നിലനിര്‍ത്തിയത് വിന്നി മണ്ഡേലയാണ്. അവരിടെ വരുന്ന കാര്യത്തെ ചൊല്ലി രാഷ്ട്രീയ ഇടപെടല്‍ വരെയുണ്ടായി. ഞാന്‍ വഴങ്ങിയില്ല. ഒടുവില്‍ അവര്‍ സംസ്ഥാനത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി ഇകെ നായനാര്‍ സ്‌റ്റേറ്റ് ഗസ്റ്റായി വിന്നി മണ്ഡേലയെ പ്രഖ്യാപിച്ചെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

Recommended Video

cmsvideo
'ഇത് തന്നെയല്ലേ ദിലീപും പറഞ്ഞത്, പൃഥിരാജ് വാർത്താ സമ്മേളനം നടത്തട്ടെ ' | Oneindia Malayalam

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണ

English summary
mallika suukmaran says prithviraj face cyber attack, no senior actor support him,her words goes vira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X