കേരളത്തിലെ സ്ത്രീകളേയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നു... വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയിൽ 10,000

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പാകിസ്താന്‍ സൈന്യത്തിന് വരെ പരിചിതമായിരിക്കും. പാകിസ്താന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ വരെ തകര്‍ത്തവരാണ് ഈ മല്ലൂസ്.

ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലാണ് അവര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരും എന്നാണ് പറയുന്നത്.

അതിന് അധികനാളൊന്നും കാത്തിരിക്കേണ്ടി വരില്ല. മെയ് 11 എന്ന ദിവസമാണ് ആ വെളിപ്പെടുത്തലുകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്ളത്.

തുറന്ന് കാണിക്കാന്‍

ഇന്ത്യന്‍ മണ്ണില്‍ ജീവിച്ച് ഇന്ത്യക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തുറന്ന് കാണിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു എന്നാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നത്.

ദേശീയ ഏജന്‍സികളേക്കാളും

ദേശീയ അന്വേഷണ ഏജന്‍സികള്‍ പോലും അന്വേഷിക്കുന്നതിനെക്കുറിച്ച് രണ്ട് തവണ ആലോചിക്കുന്ന മേഖലകളില്‍ പോലും തങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

എല്ലാം തെളിവുസഹിതം

അന്വേഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ എല്ലാ തെളിവുകളോടേയും ആ വിവരങ്ങള്‍ പുറത്ത് വിടുകയാണ് എന്നാണ് പറയുന്നത്. പാകിസ്താനില്‍ നിന്നാണ് ഇത്തരക്കാര്‍ക്ക് സഹായം ലഭിക്കുന്നത് എന്നും പറയുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള സ്ത്രീകളേയും

ഇന്ത്യക്കെതിരെ പോരാടുന്ന തീവ്രവാദികള്‍ ഇന്ത്യന്‍ സ്ത്രീകളേയും ലക്ഷ്യമിടുന്നുണ്ടെന്നാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നത്. നമ്മുടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ ആണത്രെ ലക്ഷ്യം വക്കുന്നത്.

കെണിയില്‍ പെടുത്തുകയാണ്

ഇന്ത്യാവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സ്ത്രീകളെ കെണിയില്‍ പെടുത്തുകയാണ്. അതിന് വ്യത്യസ്തമായ രീതികളാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത് എന്നും പറയുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ പോലും

വിദ്യാര്‍ത്ഥികള്‍ പോലും ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. ഈ കുട്ടികള്‍ ആഴ്ചയില്‍ പതിനായിരം രൂപയെങ്കിലും ഇത്തരത്തില്‍ സമ്പാദിക്കുന്നുണ്ടെന്നും മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പറയുന്നു.

ഇന്ത്യക്ക് വേണ്ടി

തങ്ങളുടെ കൈവശം എല്ലാ തെളിവുകളും ഉണ്ട്. തങ്ങള്‍ ഒരു ഓപ്പറേഷന്‍ കൂടി നടത്താന്‍ പോവുകയാണ്. എല്ലാം മാതൃരാജ്യത്തിന് വേണ്ടിയാണ്, ദേശസ്‌നേഹികളായ പൗരന്‍മാര്‍ക്ക് വേണ്ടിയാണ്- മെയ് 11 വരെ കാത്തിരിക്കുക എന്ന് പറഞ്ഞാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇംഗ്ലീഷിനെ കൂടാതെ മലയാളത്തിലും ഹിന്ദിയിലും അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

English summary
Mallu Cyber Soldiers Facebokk post says that has decided to expose those who are involved in terrorist activities against India from India.
Please Wait while comments are loading...