• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 8 കോടി മുതൽ..പട്ടികയിൽ മൂന്നാമത് ഈ യുവ താരം..ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

കൊച്ചി; അന്യഭാഷ സിനിമകളിൽ താരങ്ങളിൽ പലരും കോടിക്കണക്കിന് രൂപകളാണ് പ്രതിഫലം വാങ്ങുന്നത്. ബോളിവുഡും കോളിവുഡും സാന്റൽവുഡൊന്നും ഇക്കാര്യത്തിൽ പിന്നിലല്ല. അപ്പോൾ മോളിവുഡിലോ? മലയാളത്തിലെ സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണ്? കണക്കുകൾ പറയുന്നത് ഇക്കാര്യത്തിൽ നമ്മുടെ താരങ്ങളും ഒട്ടും പിന്നിൽ അല്ലെന്ന് തന്നെ.

അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആരാണെല്ലേ? താരങ്ങൾ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

11 കോടി വരെ

11 കോടി വരെ

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ തന്നെയാണ് മോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതല്‍ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബിഗ് ബോസിന് വേണ്ടി

ബിഗ് ബോസിന് വേണ്ടി

ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിൽ അവതാരകനാകാനും മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസൺ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കിൽ സീസൺ ത്രീയ്ക്കായി 18 കോടിയാണ് അദ്ദേഹം വാങ്ങിതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ പ്രതിഫലം

മമ്മൂട്ടിയുടെ പ്രതിഫലം

എഴുപതാം വയസിന്റെ 'ചെറുപ്പത്തിലേക്ക്' കടക്കുകയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാർ. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ലുക്കിനും ഗ്ലാമറിനും യാതൊരു കുറവുമില്ല. ഈ കൊവിഡ് കാലത്ത് ചുറുചുറുക്കോടെ വര്‍ക്ക് ഔട്ട് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരു പ്രൊജക്ടിന് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 4 മുതല്‍ എട്ടര കോടി വരെയാണ്.

ഫഹദിന്റെ പ്രതിഫലം

ഫഹദിന്റെ പ്രതിഫലം

മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളത്തിൽ ആര് എന്ന ചോദ്യത്തിന് ഇത്തരം കൂടിയാണ് പട്ടികയിലെ മൂന്നാം സ്ഥാനത്തെത്തിയ നടൻ ഫഹദ് ഫാസിൽ. സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി മലയാളത്തിലെ മറ്റ് യുവ നടൻമാരിൽ നിന്നും ഫഹദിനെ വേറിട്ട് നിർത്തുന്നു. ഏറ്റവും ഒടുവിലായി ഫഹദിന്റേതായി പുറത്തിറങ്ങിയ പടം ജോജിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് കോടി മുതൽ ആറ് കോടി വരെയാണത്രേ ഫഹദ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്.

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ

മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും വമ്പൻ ഹിറ്റുകൾ സമ്മാനിച്ച താരമാണ് നടൻ ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയ്ക്കായ് ദുൽഖർ വാങ്ങുന്നത് മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പൃഥ്വിരാജിന്

പൃഥ്വിരാജിന്

നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ പൃഥ്വിരാജ് ഇന്ന് ഇൻഡസ്ട്രിയിലെ മുൻനിര നടൻ മാത്രമല്ല, മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ്. മോഹൻലാലിലൂടെ ലൂസിഫർ എന്ന ഹിറ്റ് സമ്മാനിച്ച താരം സിനിമയുടെ രണ്ടാം ഭാഗമായ എംബുരാന്റെ പണിപ്പുരയിലാണ് ഇപ്പോൾ. മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും ഒരു പ്രൊജക്ടിനായി വാങ്ങാറുള്ളത്.

നിവിൻ പോളിയും

നിവിൻ പോളിയും

യുവതാരമായ നിലിൻ പോളിയും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഒരു സിനിമയ്ക്കായി നിവിൻ വാങ്ങുന്നത് രണ്ട് മുതൽ 5 കോടി വരെയാണത്രേ. നേരത്തേ താരം ഒരു കോടി വരെയാണ് പ്രതിഫലം വാങ്ങിയിരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

നടനും നിർമ്മാതാവും കൂടിയായ ദിലീപ് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയ്ക്ക് മുകളിലാണത്രേ. നടൻമാരായ സുരേഷ് ഗോപി, ടൊവീനോ,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ജയസൂര്യ, ബിജു മേനോൻ തുടങ്ങിയ താരങ്ങളും ഒരു കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്.

cmsvideo
  ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടി ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ മാത്രം
  ദക്ഷിണേന്ത്യയിൽ

  ദക്ഷിണേന്ത്യയിൽ

  ദക്ഷിണേന്ത്യൻ സിനിമയിൽ തെലുങ്ക് നടൻമാരായ പ്രഭാസ്, ജൂനിയർ എൻടിആർ, മഹേഷ് ബാബു, രാം ചരൺ, കന്നഡ താരമായ യാഷ്, തമിഴ് നടൻമാരായ രജനീകാന്ത്, കമലഹാസൻ, വിജയ്, ധനുഷ്, അജിത്ത് കുമാർ എന്നിവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  English summary
  Highest paid actors in Malayalam film industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X