Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേസ് പിന്‍വലിക്കണമെന്ന് മമ്മൂട്ടി, ഇല്ലെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പിന്മാറി'; ലാലേട്ടന്‍ ഒപ്പമുണ്ട്?

നിര്‍മാതാക്കളുടെ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിന് പിന്നാലെ നല്‍കിയ കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് നടന്‍ മമ്മൂട്ടി വിളിച്ചിരുന്നു എന്ന് സാന്ദ്ര തോമസ്. എന്നാല്‍ കേസ് പിന്‍വലിക്കില്ല എന്ന് വ്യക്തമാക്കിയതിന് പിന്നാലെ മമ്മൂട്ടി താനുമായി കമ്മിറ്റ് ചെയ്ത പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ എക്‌സ്‌ക്യൂസീവ്‌ അഭിമുഖത്തില്‍ ആയിരുന്നു സാന്ദ്രയുടെ വെളിപ്പെടുത്തല്‍.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്ന ആളാണ് എന്നും അതുകൊണ്ട് അദ്ദേഹത്തിന് അത്തരമൊരു നിലപാട് സ്വീകരിക്കാനേ സാധിക്കൂ എന്നും സാന്ദ്ര പരിഹസിച്ചു. അതേസമയം മോഹന്‍ലാലിനൊപ്പമുള്ളവര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും സാന്ദ്ര പറഞ്ഞു. സാന്ദ്ര തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Sandra Thomas

'പത്രിക തള്ളിയിരുന്നില്ലെങ്കില്‍ എനിക്ക് അസോസിയേഷന്റെ തലപ്പത്ത് എത്താന്‍ പറ്റും എന്ന് 100 ശതമാനം പ്രതീക്ഷയുണ്ട്. അവര്‍ തോല്‍ക്കും എന്ന് ഉറപ്പായത് കൊണ്ടല്ലേ എന്റെ പത്രിക തള്ളാന്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ജയിക്കാന്‍ പറ്റില്ല. ബാക്കിയുള്ള നിര്‍മാതാക്കളൊന്നും പൊട്ടന്‍മാരല്ലല്ലോ. ഇവരെല്ലാം കണ്ടുകൊണ്ടാണല്ലോ ഇരിക്കുന്നത്. അവിടെ വലിയ അഴിമതി നടക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം.

അവര്‍ അസോസിയേഷനെ ഉപയോഗിച്ച് കൊണ്ട് ഒരുപാട് മോശം പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇന്ന് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ എന്ന സംഘടന താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന് കാരണം ഇവരെല്ലാവരും താരങ്ങളുടെ മുന്നില്‍ പോയി സാഷ്ടാംഗം പ്രണമിക്കുകയാണ്. ഞങ്ങളുടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഒരു താരത്തിന്റെ വാഹനത്തിന്റെ ഡോര്‍ തുറന്ന് കൊടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നില്‍ക്കുന്ന ആളാണ്.

അപ്പോള്‍ നമ്മളെ പോലുള്ള നിര്‍മാതാക്കളുടെ അവസ്ഥ എന്താണ്. അദ്ദേഹം അവിടെ വീട്ടുപണി ചെയ്ത് കൊടുക്കുന്ന ആളാണ്. അദ്ദേഹം നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാണ് എന്ന് ആലോചിക്കണം. അപ്പോള്‍ സാധാരണ നിര്‍മാതാവായ ബാക്കിയുള്ളവര്‍ക്ക് താരങ്ങളുടെ മുന്നിലുള്ള വിലയെന്താണ്. എന്റെ കൂടെ വര്‍ക്ക് ചെയ്തവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങള്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്.

അതില്‍ കൂടുതലും പുരുഷന്‍മാരാണ് മെസേജ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് സാന്ദ്ര ചെയ്തത് എന്ന് പറഞ്ഞാണ് പലരും മെസേജ് അയച്ചിരിക്കുന്നത്. മെയിന്‍സ്ട്രീം നടന്‍മാര്‍ ഒരുപാട് പേര്‍ മെസേജ് അയച്ചിട്ടുണ്ട്. സ്ത്രീകളും മെസേജ് അയച്ചിട്ടുണ്ട്. ഇത് പറയാവോ എന്ന് എനിക്ക് അറിയില്ല. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. മമ്മൂക്ക വിളിച്ച് കേസുമായി മുന്നോട്ട് പോകരുത് എന്ന് മമ്മൂക്ക പറഞ്ഞിരുന്നു.

അദ്ദേഹം എന്നോട് ഒരു മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. പക്ഷെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമെ ഉള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഇങ്ങനെ ഒരു സിറ്റുവേഷന്‍ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ, പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാന്‍ പറ്റില്ല, എന്നെ നിര്‍മാതാക്കള്‍ ഇനി തിയേറ്ററില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാന്‍ഡായിരിക്കുമോ മമ്മൂക്ക എടുക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, അതിന് അകത്ത് ഇനി ഞാന്‍ ഒന്നും പറയുന്നില്ല, ഇഷ്ടം പോലെ ചെയ്‌തോളൂ എന്ന്. പക്ഷെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. അതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി. ഞാന്‍ ഇത്രയെ അദ്ദേഹത്തോട് പറഞ്ഞുള്ളൂ. ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ച് മാറ്റാനായിട്ടാണ് എല്ലാവരും ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു.

അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ആളാണ് ഞങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റ്. അപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ ഒരു നിലപാടല്ലെ എടുക്കാനാകൂ. അദ്ദേഹം എന്നോട് പറഞ്ഞതും എന്റെ സിറ്റുവേഷന്‍ മനസിലാക്കണം എന്നാണ്. ലാലേട്ടന്‍ എന്നോട് ഈ വിഷയത്തില്‍ എന്നോട് സംസാരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ഒപ്പമുള്ളവര്‍ എനിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ എന്നോട് അങ്ങനെ പറയുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് അദ്ദേഹത്തിന്റെ പിന്തുണ ഉണ്ട് എന്ന് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+