Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ മാത്രമല്ല, 'മലയാളത്തിന്റെ' തലപ്പത്തും മമ്മൂട്ടി തന്നെ!!! പക്ഷേ ആ കളങ്കം മായില്ല...

തിരുവനന്തപുരം: വര്‍ഷങ്ങളായി മമ്മൂട്ടിയാണ് കൈരളി ടിവിയുടെ ചെയര്‍മാന്‍. ചാനലിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഴിച്ച ആളാണ് മമ്മൂട്ടി എന്നാണ് പറയുന്നത്. ആ മമ്മൂട്ടിയെ കൈരളി അത്ര പെട്ടെന്നൊന്നും കൈവിടില്ലെന്നും ഉറപ്പല്ലേ.

സംഗതി അത് തന്നെ... മമ്മൂട്ടിയെ വീണ്ടും മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തു. ജോണ്‍ ബ്രിട്ടാസ് തന്നെയാണ് മാനേജിങ് ഡയറക്ടര്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരാതെയിരുന്ന ആളാണ് മമ്മൂട്ടി. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരവും ആണ് അദ്ദേഹം. സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി പ്രവര്‍ത്തിച്ച കൈരളി ടിവി ഇനിയും ആ നിലപാടുമായി മുന്നോട്ട് പോകും എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിട്ടുള്ളത്.

മലയാളം കമ്യണിക്കേഷന്‍സ്

മലയാളം കമ്യണിക്കേഷന്‍സ്

മലയാളം കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കൈരളി ടിവിയും പീപ്പിള്‍ ടിവിയും വി ചാനലും എല്ലാം. മമ്മൂട്ടിയുടെ ഇടപെടലാണ് ചാനലിനെ ലാഭത്തിലെത്തിച്ചത് എന്നാണ് പറയപ്പെടുന്നത്.

സിപിഎമ്മിന്റെ ചാനല്‍

സിപിഎമ്മിന്റെ ചാനല്‍

സിപിഎമ്മിന്റെ പാര്‍ട്ടി ചാനല്‍ എന്ന രീതിയില്‍ ആണ് പലരും കൈരളിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ചാനല്‍ അല്ല, രണ്ട് ലക്ഷത്തോളം വരുന്ന ഓഹരി ഉടമകളുടെ ചാനലാണ് ഇത് എന്നാണ് ഔദ്യോഗിക വാദം.

സിപിഎമ്മിന് വേണ്ടി

സിപിഎമ്മിന് വേണ്ടി

പാര്‍ട്ടി ചാനല്‍ അല്ലെന്ന് പറയുമെങ്കിലും സിപിഎം അനുകൂല വാര്‍ത്തകള്‍ക്ക് തന്നെയാണ് കൈരളി ടിവിയുടെ വാര്‍ത്താ ചാനല്‍ ആയ പീപ്പിള്‍ ടിവിയില്‍ പ്രാമുഖ്യം. ഇത് അവര്‍ക്കും നിഷേധിക്കാനാവില്ല.

ഒറ്റ ചാനലില്‍ നിന്ന്

ഒറ്റ ചാനലില്‍ നിന്ന്

ആദ്യം കൈരളി ടിവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതിലെ വാര്‍ത്താ വിഭാഗം മാത്രമായി പീപ്പിള്‍ ടിവി തുടങ്ങി. വിനോദത്തിന് മാത്രമായി വി എന്ന പേരിലും ചാനല്‍ തുടങ്ങി. ഇതെല്ലാം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു.

വീണ്ടും അവര്‍ തന്നെ

വീണ്ടും അവര്‍ തന്നെ

മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും ആണ് വര്‍ഷങ്ങളായി മലയാളം കമ്യൂണിക്കേഷന്‍സിന്റെ സാരഥികള്‍. അതിനിടയ്ക്ക് ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ പോയ കാലത്ത് മാത്രമാണ് ചെറിയൊരു മാറ്റം ഉണ്ടായത്. ഇപ്പോഴിതാ വീണ്ടും ചെയര്‍മാന്‍ ആയി മമ്മൂട്ടിയേയും മാനേജിങ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനേയും തിരഞ്ഞെടുത്തിരിക്കുകയാണ്.

മമ്മൂട്ടി വിവാദം

മമ്മൂട്ടി വിവാദം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നിശബ്ദത ഏറെ വിവാദമായിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ താര സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതും മമ്മൂട്ടിയ്ക്ക് തന്നെ ആയിരുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയ്‌ക്കൊപ്പം പല സിനിമകളിലും ദിലീപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിനെ സംരക്ഷിക്കുന്ന സൂപ്പര്‍ താരം മമ്മൂട്ടിയാണ് എന്ന രീതിയില്‍ പോലും പല കോണുകളില്‍ നിന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.

അതൊന്നും ശ്രദ്ധിക്കാതെ

അതൊന്നും ശ്രദ്ധിക്കാതെ

എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു മമ്മൂട്ടി. ഒരു മെഗാസ്റ്റാര്‍ എന്നതിനപ്പുറം താര സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് മമ്മൂട്ടി.

ആ കളങ്കം

ആ കളങ്കം

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം പ്രതികരണവുമായി രംഗത്ത് വന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഉണ്ടായ വിവാദങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാലിച്ച നിശബ്ദത എന്നും ഒരു കളങ്കമായിത്തന്നെ നിലകൊള്ളും എന്ന് ഉറപ്പാണ്.

കൈരളിയിൽ വാർത്തകൾ

കൈരളിയിൽ വാർത്തകൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൈരളി-പീപ്പിൾ വാർത്തകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. പലപ്പോഴും പല സംഭവങ്ങളും ആദ്യമായി പുറത്ത് വിട്ടതും കൈരളി തന്നെ ആയിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+