ഇന്ത്യയെ ഒന്നിപ്പിക്കുന്നത് എന്താണ്? മെഗാസ്റ്റാർ മമ്മൂട്ടി പറയും! കിടിലൻ കണ്ടുപിടുത്തവുമായി മമ്മൂക്ക

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 89ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്ത്രീ ശക്തി പുരസ്ക്കാര ദാന ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ മെഗാസ്റ്റാർ മമ്മൂട്ടിയിലായിരുന്നു. യുവാക്കളെ പോലും വെല്ലുന്ന കിടിലൻ ലുക്കിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്.

ചാത്തൻസ്വാമി ക്ഷേത്രത്തിലെ 'ചാത്തൻ' പൂജാരി!സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കും,കുട്ടികളുണ്ടാകാൻ സഹായം

കാമുകനെ കണ്ടു,താലി ഊരിനൽകി വധു പോയി! അന്തംവിട്ട് വരനും കൂട്ടരും! ഗുരുവായൂരിൽ കൂട്ടത്തല്ലും കരച്ചിലും

അതിനെല്ലാമുപരി പുരസ്ക്കാര ദാന ചടങ്ങിലെ പ്രസംഗത്തിലൂടെയും മമ്മൂട്ടി എല്ലാവരെയും അമ്പരിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായ മമ്മൂട്ടി പുരസ്ക്കാരങ്ങൾ സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗമാണ് ഏവരെയും അമ്പരിപ്പിച്ചത്. അർത്ഥവത്തായ പ്രസംഗത്തിലൂടെ സദസിലുള്ളവരെ കൈയിലെടുത്താണ് മമ്മൂട്ടി വേദി വിട്ടത്. കളരി പരിശീലക മീനാക്ഷി ഗുരുക്കൾ, കായിക താരം അഞ്ജു ബോബി ജോർജ്, ഗായിക സുജാത എന്നിവർക്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്ത്രീ ശക്തി പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.

പിണറായി സർക്കാരിനെ പിരിച്ചുവിടും?സംഭവിക്കാനിരിക്കുന്നത് വൻ അട്ടിമറി?കരുക്കൾ നീക്കി സ്വാമി...

ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത്...

ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത്...

ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് പാരമ്പര്യമോ നമ്മുടെ വസ്ത്രധാരണ രീതികളോ അല്ലെന്നാണ് മമ്മൂട്ടി പ്രസംഗത്തിൽ പറഞ്ഞത്.

അത് രൂപയാണ്..രൂപ...

അത് രൂപയാണ്..രൂപ...

ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് രൂപ മാത്രമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. രൂപ മാത്രമാണ് എല്ലാവർക്കും ഒരുമിച്ച് ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നതെന്നും. അത് നിർവഹിക്കുന്നത് ബാങ്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീയാണ് പുരുഷന്റെ ശക്തി...

സ്ത്രീയാണ് പുരുഷന്റെ ശക്തി...

സ്ത്രീയാണ് പുരുഷന്റെ ശക്തിയെന്നും, ശിവശക്തി എന്ന ഭാരതീയ ഈശ്വര സങ്കൽപ്പത്തിലും ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രാൻഡ് അംബാസിഡർ...

ബ്രാൻഡ് അംബാസിഡർ...

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായ മമ്മൂട്ടിയാണ് ബാങ്ക് ഏർപ്പെടുത്തിയ സ്ത്രീ ശക്തി പുരസ്ക്കാരങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്.

സ്ത്രീ ശക്തി പുരസ്ക്കാരം...

സ്ത്രീ ശക്തി പുരസ്ക്കാരം...

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 89ാം വാർഷികത്തോട് അനുബന്ധിച്ചാണ് സ്ത്രീ ശക്തി പുരസ്ക്കാരങ്ങൾ നൽകിയത്. കളരി പരിശീലക മീനാക്ഷി ഗുരുക്കൾ, കായിക താരം അഞ്ജു ബോബി ജോർജ്, ഗായിക സുജാത എന്നിവർക്കാണ്
പുരസ്ക്കാരം സമ്മാനിച്ചത്.

വായ്പ പദ്ധതി...

വായ്പ പദ്ധതി...

സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പിലാക്കുന്ന വനിതകൾക്കായുള്ള വായ്പാ പദ്ധതിയായ മഹിളാ ഉദ്യോഗിന്റെ ഉദ്ഘാടനം മമ്മൂട്ടിയും ശീമാട്ടി സിഇഒ ബീനാ കണ്ണനും ചേർന്ന് നിർവഹിച്ചു.

കിടിലൻ ലുക്കിൽ...

കിടിലൻ ലുക്കിൽ...

കൊച്ചിയിലെ പുരസ്ക്കാര ദാന ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ വസ്ത്രധാരണമാണ് എല്ലാവരെയും അമ്പരിപ്പിച്ചത്. യുവാക്കളെ പോലും വെല്ലുന്ന രീതിയിലുള്ള കിടിലൻ ലുക്കിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്.

English summary
mammootty's speech in south indian bank programme.
Please Wait while comments are loading...