കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

Google Oneindia Malayalam News

കോഴിക്കോട്: ഭിക്ഷാടന മാഫിയയില്‍ നിന്നും പെണ്‍കുട്ടിയെ നടന്‍ മമ്മൂട്ടി രക്ഷപ്പെടുത്തിയ കഥ ചര്‍ച്ചയാകുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് മമ്മൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട കഥ ശ്രീദേവി എന്ന യുവതി പറഞ്ഞത്. പിന്നീട് നടന്‍ സുരേഷ് ദോപി ജീവിതത്തില്‍ സഹായ വാഗ്ദാനവുമായി എത്തിയ കഥയും ശ്രീദേവി പറയുന്നു.

പ്രസവിച്ച ശേഷം അമ്മ തെരുവില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞായിരുന്ന തന്നെ തങ്കമ്മ എന്ന നാടോടി സ്ത്രീയാണ് തനിക്ക് അഭയമായത് എന്നും പിന്നീട് ഭിക്ഷാടന മാഫിയയില്‍ നിന്ന് നടന്‍ മമ്മൂട്ടി രക്ഷപ്പെടുത്താന്‍ നടത്തിയ ഇടപെടലുമാണ് ശ്രീദേവി പങ്കുവെക്കുന്നത്. ശ്രീദേവിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

1

Image Credit: Youtube@Flowers TV

പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടിയെ കാണുന്നത്. ലൊക്കേഷന് അകത്ത് കയറി ഭിക്ഷയെടുക്കാനായി പോയി. വിശന്നിട്ട് പോയതാണ്. വിശന്നിട്ട് മമ്മൂക്കയുടെ അടുത്ത് പോയി സാറെ വിശക്കുന്നു, എന്തെങ്കിലും കഴിക്കാന്‍ തരണം എന്ന് പറഞ്ഞു. മമ്മൂക്ക കുറെ നേരം എന്റെ മുഖത്ത് നോക്കി നിന്നു. അപ്പോള്‍ എന്നെ കുറിച്ച് കുറെ അന്വേഷിക്കാന്‍ തുടങ്ങി മമ്മൂക്ക. എന്താണ് ഈ കുട്ടിക്ക്, എങ്ങനെയാണ് ഈ കുട്ടി ഇവിടെ എത്തിപ്പെട്ടത് എന്നൊക്കെ.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

2

Image Credit: Youtube@Flowers TV


അപ്പോള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു ബുദ്ധിമുട്ട് ഈ കുട്ടിക്ക് വന്നു എന്ന് തോന്നി. അവിടെ ഉള്ള പൊതുപ്രവര്‍ത്തകരെ ഒക്കെ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങി അങ്ങനെ ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തുകയാണ് ആ കുട്ടിയെ. ഒരുപാട് ഉപദ്രവങ്ങള്‍ സഹിക്കുന്നുണ്ട് ആ കുട്ടി. നമുക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട്. അപ്പോള്‍ സാര്‍ ഹെല്‍പ്പായിട്ട് വന്ന് കഴിഞ്ഞാല്‍ നമുക്ക് ധൈര്യമായി എന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക സാര്‍ പറഞ്ഞു എന്തുണ്ടെങ്കിലും ഞാന്‍ ഏറ്റെടുക്കാം.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

3


ഞാന്‍ പറയുന്ന ഹോസ്റ്റലില്‍ നിങ്ങള്‍ കുട്ടിയെ കൊണ്ടാക്കണം. അപ്പോള്‍ അതിന് മുന്‍പ് ഞാന്‍ പറഞ്ഞു ഞാന്‍ പോകില്ല സാര്‍, ഞാന്‍ ഇവിടെ തന്നെ നിന്ന് പഠിച്ചോളാം എന്ന് പറഞ്ഞു. അതിനുള്ള സംവിധാനങ്ങള്‍ ചെയ്ത് തരുമോ എന്ന് ചോദിച്ചപ്പോള്‍ ഓ ചെയ്ത് തരാം എന്ന് പറഞ്ഞു. അവിടെ അഷ്‌റഫിക്ക മുസ്തഫക്ക എന്നിങ്ങനെ പറഞ്ഞിട്ടുള്ള ആള്‍ക്കാരുണ്ട്. അവരോട് പറഞ്ഞു. എന്താണെന്ന് വെച്ചാല്‍ ചെയ്ത് കൊടുക്കൂ. ഇവിടെ നിന്ന് അവര്‍ ബെറ്റര്‍ ആവുകയാണെങ്കില്‍ കുഴപ്പമില്ല.

10 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി.. പക്ഷെ രണ്ട് മാസമായിട്ടും കാശ് കിട്ടിയില്ല; ദുരനുഭവം ഇങ്ങനെ10 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി.. പക്ഷെ രണ്ട് മാസമായിട്ടും കാശ് കിട്ടിയില്ല; ദുരനുഭവം ഇങ്ങനെ

4

അല്ലെങ്കില്‍ നമുക്ക് വേറെ വഴി നോക്കാം എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് തമിഴ് മാത്രമെ വരുന്നുള്ളൂ. മലയാളം എനിക്ക് വരുന്നില്ല. അങ്ങനെ ടീച്ചര്‍ അഷ്‌റഫിക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം മമ്മൂക്കയോട് കാര്യം പറഞ്ഞു. അങ്ങനെ മമ്മൂക്കയോട് കെയര്‍ ഓഫില്‍ തന്നെ ഒരു സ്ഥാപനത്തിലേക്ക് അയച്ചു. ആ സ്ഥാപനത്തിലേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.

5


അങ്ങനെയാണ് ആലുവ ജനസേവ കേന്ദ്രത്തിലെത്തിയത്. ഭിക്ഷാടന മാഫിയയ്ക്ക് ഇതിന് പിന്നില്‍ മമ്മൂക്കയാണ് എന്ന് അറിയില്ല. ജോസ് മാവേലി നടത്തുന്ന ജനസേവ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ജീവിതം എന്താണ് എന്ന് മനസിലാക്കിയത് എന്നും ശ്രീദേവി പറയുന്നു. ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥും ശ്രീദേവിക്കൊപ്പം ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

6

2003 ല്‍ തന്റെ ആറാം വയസിലായിരുന്നു ശ്രീദേവി ആലുവ ജനസേവ ശിശുഭവനില്‍ എത്തുന്നത്. മലപ്പുറം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരാണ് ശ്രീദേവിയെ കൊണ്ടുവരുന്നത് എന്ന് ഇന്ദിര പറയുന്നു. 18 വയസുവരെ ജനസേവ കേന്ദ്രത്തില്‍ താമസിപ്പിച്ച ശ്രീദേവിയെ പിന്നീട് അവളുടെ ആഗ്രഹപ്രകാരം വിവാഹം കഴിപ്പിച്ചുകൊടുക്കുകയായിരുന്നു എന്നും ഇന്ദിര പയുന്നു.

7

പിന്നീട് ഒരു വീടിനായി സുരേഷ് ഗോപിയാണ് സഹായം വാഗ്ദാനം ചെയ്തത് എന്നും ശ്രീദേവി പറയുന്നു. വീട് വെക്കാന്‍ സ്ഥലം ഉണ്ടെങ്കില്‍ വീട് നിര്‍മിച്ച് കൊടുക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞതായും ഇപ്പോള്‍ ആ വീടിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ് എന്നും ശ്രീദേവി പറയുന്നു.

English summary
Mammootty saved a 6-year-old girl in a begging mafia, later suresh gopi helped, shocking story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X