മമ്മൂട്ടി പറഞ്ഞു, കേരളം ഒപ്പം നിന്നു, വരള്‍ച്ചയെ പ്രതിരോധിയ്ക്കാന്‍ പുതിയ കൂട്ടായ്മ
കൊച്ചി: വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തിന്റെ ദാഹം അകറ്റാന്‍ മമ്മൂട്ടി. കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിയ്ക്കുക തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ ലക്ഷ്യമിട്ട് ഓണ്‍ യുവര്‍ വാട്ടര്‍ ക്യാംപയിനുമായാണ് മമ്മൂട്ടി രംഗത്തെത്തിയിരിയ്ക്കുന്നത്. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന പദ്ധതി ആലോചന യോഗത്തില്‍ പ്രമുഖരും വിദേശ മലയാളികളും സന്നദ്ധസംഘടനകളും ഉള്‍പ്പടെ ഒട്ടേറെ ആളുകളാണ് കൈത്താങ്ങായി എത്തിയത്.
നിങ്ങള്‍ക്കാവശ്യമായ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക എന്ന പദ്ധതിയ്ക്ക് മമ്മൂട്ടിയും എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യവും ആണ് നേതൃത്വം നല്‍കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടേയും വ്യക്തികളുടേയും സഹായത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളും എത്തിയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചര്‍ച്ച
വരള്‍ച്ചയെ നേരിടാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് നിങ്ങള്‍ക്കാവശ്യമായ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക എന്ന ക്യാംപയിന് തുടക്കാമാകുന്നത്. താത്ക്കാലികമെങ്കിലും ഉടനടി നടത്താവുന്ന പ്രശ്‌ന പരിഹാരങ്ങളിലേയ്ക്കാണ് ചര്‍ച്ച വിരല്‍ ചൂണ്ടിയത്.

ഇങ്ങനെ
പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കിയോസ്‌കുകള്‍ സ്ഥാപിയ്ക്കുക, ട്രാഫ്ക് സിഗ്നലുകളിലും ബസ് സ്റ്റോപ്പുകളിലും ഹരിത ഷീറ്റുകള്‍ പണിയുക, വീടുകളില്‍ മുറ്റത്ത് വഴിയാത്രക്കാര്‍ക്കായി കൂജയില്‍ വെള്ളം വയ്ക്കുക തുടങ്ങിയ പദ്ധതികളാണ് പെട്ടന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.

മുന്നറിയിപ്പ്
നമുക്ക് മുന്‍പില്‍ മുഖം തിരിച്ചുകൊണ്ടുള്ള പ്രകൃതിയുടെ നില്‍പ്പായാണ് ഇത്തരം സാഹചര്യങ്ങളെ കാണേണ്ടതെന്നും മമ്മൂട്ടി ഓര്‍മ്മപ്പെടുത്തി. ഈ മുന്നറിയിപ്പ് അവഗണിയ്ക്കുന്നത് കൂടുതല്‍ ഭീകരമായ പ്രകൃതി ക്ഷോഭങ്ങളിലേയ്ക്ക് നമ്മെ കൊണ്ടെത്തിയ്ക്കുമെന്നും താരം

നിങ്ങള്‍ സ്വന്തമാക്കണം
നിങ്ങളുടെ വെള്ളം നിങ്ങള്‍ സ്വന്തമാക്കണം. വീടുകളില്‍ കിണറുകള്‍ ഉപയോഗപ്രദമായ രീതിയില്‍ നിര്‍മ്മിച്ച് സംരക്ഷിയ്ക്കണം. നിലനില്‍ക്കുന്ന എല്ലാ സ്രോതസുകളേയും ശുചീകരിച്ച് സംരക്ഷിയ്ക്കണമെന്നും അദ്ദേഹം പ

പണമായിട്ടല്ല
പണമായി സഹായങ്ങള്‍ സ്വീകരിയ്്ക്കാതെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആവശ്യക്കാരേയും സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ളവരേയും തമ്മിലറിയിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നത്. ഈ ഫോണ്‍ നമ്പര്‍ അടുത്ത ദിവസം പരസ്യപ്പെടുത്തും. പ്രൊഫ. എംകെ സാനു, കാര്‍ഷിക സര്ഡവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെആര്‍ വിശ്വംഭരന്‍, ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, പ്രൊഫ. എംകെ പ്രസാദ്, ജോണി ലൂക്കോസ്, അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications