മമ്മൂട്ടിയുടെ ' മാസ്റ്റര്‍ പീസിന്റെ' കൗട്ടൗട്ട് കെട്ടുന്നതിനിടെ മരിച്ച കരാര്‍ തൊഴിലാളി കുടുംബത്തെ സഹായിക്കാനൊരുങ്ങി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ കട്ടൗട്ട് കെട്ടുന്നതിനിടെ അപകടത്തില്‍ മരിച്ച കരാര്‍തൊഴിലാളി കുടുംബത്തെ സഹായിക്കാനൊരുങ്ങി മലപ്പുറം ജില്ലാ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസമാണ് എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ കോമ്പൗണ്ടില്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ കട്ടൗട്ട് വെക്കുന്നതിനായി വണ്ടിയില്‍ നിന്നും കമുക് ഇറക്കുന്നതിനിടയില്‍ ഷിനോജിന്റെ ദേഹത്ത് അബദ്ധത്തില്‍ കമുക് വീഴുകയും മരണപ്പെടുകയും ചെയ്തത്.

കെഎസ് ഇബി തെരുവ് വിളക്ക് അണച്ചു: ബിജെപി ഓഫീസ് ഉപരോധിച്ചു

എന്നാല്‍ പത്രമാധ്യമങ്ങളിലെല്ലം മരണപ്പെട്ടത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയാണ് മരണപ്പെട്ടതെന്നാണു വാര്‍ത്ത വന്നതെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. യുവാവ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയല്ലെന്നും കൗട്ടൗട്ട് സ്ഥാപിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍ കരാറിന് ജോലിക്ക് വിളിച്ചതായിരുന്നുവെന്നും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

shinoj

മരിച്ച ഷിനോജ്‌

എന്നാല്‍ തങ്ങളുടെ ജോലിക്കിടയിലാണു മരണപ്പെട്ടതെന്നതിനാല്‍ കഴിയാവുന്ന രീതിയില്‍ യുവാവിന്റെ കുടുംബത്തെ സഹായിക്കാനുള്ള നീക്കത്തിലാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍. ഇക്കാര്യം മമ്മൂട്ടിയെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുസംബന്ധിച്ചു ഇന്നലെ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം യൂണിറ്റിലെ ഫായിസിന്റെ വീട്ടില്‍ വെച്ചു യോഗംചേരുകയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

യോഗത്തില്‍ മലപ്പുറം മമ്മുട്ടി ഫാന്‍സ് ജില്ലാ സെക്രട്ടറി നൗഫല്‍ തിരൂര്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ഉണ്ണി, സ്റ്റേറ്റ് ഭാരവാഹി കലാം കൊണ്ടോട്ടി, തൃശ്ശൂര്‍ ജില്ലാ കമ്മറ്റി മെമ്പര്‍ ഷെറിന്‍ കടവല്ലൂര്‍, ധനീഷ് എടപ്പാള്‍, എന്നിവര്‍ പങ്കെടുത്തു

എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ കോമ്പൗണ്ടില്‍ തിങ്കളാഴ്ച്ച വൈകിയിട്ട് ആറ് മണിയോടെ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ കട്ടൗട്ട് വെക്കുന്നതിനായി വണ്ടിയില്‍ നിന്നും കമുക് ഇറക്കുന്നതിനിടയിലാണ് ഷിനോജിന്റെ ദേഹത്ത് അബദ്ധത്തില്‍ കമുക് വീണത്.

തലക്ക് പരിക്കേറ്റ ഷിനോജിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mammooty fans association to help the dead mammooty fan's family

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്