കെഎസ് ഇബി തെരുവ് വിളക്ക് അണച്ചു: ബിജെപി ഓഫീസ് ഉപരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: ബിജെപി വടകര നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം പുതിയ ബസ്സ്സ്റ്റാന്റിലൂടെ കടന്നുപോകുന്നതിനിടയിൽ തെരുവ് വിളക്കുകൾ അടക്കം വൈദ്യുതി വിതരണം നിർത്തിയതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ മണിക്കൂറുകളോളം വടകര സൗത്ത് സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരെഞ്ഞെടുപ്പിൽ വിജയം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചു എത്തിയ പ്രകടനം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ വടകര പുതിയ സ്റ്റാന്റ് പരിസരത്തെത്തിയതോടെ വൈദ്യുതി നിലക്കുകയായിരുന്നു.

ഇന്ത്യ - ശ്രീലങ്ക ഒന്നാം ട്വന്റി 20 ഇന്ന്.. മലയാളി പേസർ ബേസിൽ തമ്പി അരങ്ങേറുമോ.. ഇത് സുവര്‍ണാവസരം!!

വൈദ്യുതി വിതരണത്തിലെ തടസ്സം മാറ്റാൻ ബി ജെ പി നേതൃത്വം കെ എസ് ഇ ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് ക്ഷുഭിതരായ ബി ജെ പി പ്രവർത്തകർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.സംഭവം അറിഞ്ഞു സ്ഥലത്ത് വാൻ പോലീസ് സംഘവും എത്തിയിരുന്നു. തുടർന്ന് ബി ജെ പി നേതാക്കളും പോലീസ് അധികാരികളും കെ എസ് ഇ ബി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലൂടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്ന.

bjp

വൈദ്യുതി വിതരണം കാര്യക്ഷമമാകുമെന്നും, ജാഥകളും,മറ്റ് ആഘോഷങ്ങളും നടക്കുമ്പോൾ തെരുവ് വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾ നടത്തുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ബി ജെ പി ആഹ്ലാദ പ്രകടനം പോകുമ്പോൾ തെരുവ് വിളക്ക്‌ വച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്നും ചർച്ചയിൽ ബി ജെ പി നേതാക്കൾ ആവശ്യപ്പെട്ടു. പടം ബി ജെ പി നടത്തിയ കെ എസ് ഇ ബി സൗത്ത് സെക്ഷൻ ഓഫീസ് ഉപരോധം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
KSEB switched off the street lights

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്