ആ 'കോഴിയ്ക്ക്' ചീത്തപ്പേരായില്ലേ? ഒരു കോഴി കാരണം നടന്ന കൊലപാതകം
കുമളി: കോഴിയെ മോഷ്ടിച്ചതിനെച്ചൊല്ലി അച്ഛനും മക്കളും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മക്കളുടെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അട്ടപ്പള്ളം ഒട്ടകത്തലത്തോട് പേരയില്‍ വീട്ടില്‍ അപ്പുകൃഷ്ണപിള്ള (65) ആണ് അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അപ്പുകൃഷ്ണപിള്ളയുടെ മക്കളശായ ഗിരീഷ് (30), അജീഷ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 29 ന് രാത്രിയോടെയായിരുന്നു സംഭവങ്ങളുെ തുടക്കം. ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റയ്ക്കായിരുന്നു അപ്പു കൃഷ്ണപിള്ളയുടെ താമസം. മക്കളോടും ഭാര്യയോടും വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഓണത്തിന്റെ പിറ്റേ ദിവസം തന്റെ കോഴികളെ മക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ വഴക്കുണ്ടാക്കി. മക്കളുമായി വഴക്കുണ്ടാക്കുന്നതിനിടെ ഉന്തിലും തള്ളിലും മറിഞ്ഞ് വീണ അപ്പുകൃഷ്ണ പിള്ളയുടെ തല വരാന്തയുടെ പടിയില്‍ ഇടിച്ച് പരിക്കേറ്റു. പുറത്തിറങ്ങിയ ഇദ്ദേഹം മക്കളെ വീണ്ടും അസഭ്യം പറഞ്ഞു.

ഇതോടെ ഇളയ മകന്‍ അജീഷ് വിറക് കമ്പെടുത്ത് അപ്പുകൃഷ്ണ പിള്ളയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിറ്റേന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഇയാള്‍ മദ്യ ലഹരിയില്‍ തലയിടിച്ച് വീണ് മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ മക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.


Click it and Unblock the Notifications