ഹിന്ദുക്കള്‍ക്ക് മീന്‍ നല്‍കിയതിന് മര്‍ദ്ദനം!
തളിപ്പറമ്പ്: മീനിനുമുണ്ടോ ജാതിയും മതവും? ഹിന്ദുക്കള്‍ക്ക് മീന്‍ നല്‍കിയെന്നതിന്റെ പേരില്‍ മുസ്ലീം ലീഗിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന് മത്സ്യത്തൊഴിലാളി നാസറിന്റേതാണ് ചോദ്യം. ഒറ്റരാത്രി കൊണ്ട് സിപിഎമ്മിന്റെ ഓഫീസും വായനശാലയും പച്ചപെയിന്റടിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്ഥലത്തെത്തിയപ്പോഴാണ് കഴിഞ്ഞ വിഷുവിന് നടന്ന സംഭവത്തെ കുറിച്ച് നാസര്‍ പറയുന്നത്.
കഴിഞ്ഞ വിഷവിന് ഹിന്ദുക്കള്‍ക്ക് മീന്‍ കൊടുത്തെന്ന് പറഞ്ഞാണ് അവരെന്നെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയത്. ഇത് പറഞ്ഞാല്‍ അവരെന്നെ കൊല്ലുമായിരിക്കാം. പക്ഷേ, പങ്കജേച്ചിയും കുഞ്ഞമ്മേച്ചിയും നാരായണിയേച്ചിയും ചോദിക്കുമ്പോള്‍ മീനുണ്ടായിട്ടും ഇല്ലെന്ന് പറയുന്നതെങ്ങനയാണ്. അവരും തരുന്നത് പണമല്ലെ-നാസര്‍ ചോദിക്കുന്നു. സിപിഎമ്മിന്റെ ഓഫീസിനും വായനശാലയ്ക്കും മുസ്ലീം ലീഗ് പച്ച പെയിന്റടിക്കുന്നതിന് ദൃക്‌സാക്ഷികൂടിയാണ് നാസര്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ കാവല്‍ ചുമതല കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് പാര്‍ട്ടി ഓഫീസിനുമുന്നില്‍ ആളെ കണ്ടത്. ടോര്‍ച്ചടിച്ച് നാസര്‍ അടുത്ത് ചെല്ലുമ്പോഴേക്കും അവര്‍ ഓടിപ്പോയത്രെ. പാരമ്പര്യമായി ലീഗ് കുടുംബത്തിലെ അംഗമായ നാസര്‍ കുറച്ചുവര്‍ഷങ്ങളായി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നില്ല. എന്നാല്‍ തനിക്ക് രാഷ്ട്രീയമുണ്ടെന്ന് നാസര്‍പറയുന്നു.












Click it and Unblock the Notifications