തിരുവനന്തപുരം വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവാതുക്കൽ കുരിശിൻമൂട് ഉദിക്കവിള ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബസ് യാത്രക്കാരായ പതിമൂന്ന് പേർക്ക് പരിക്കേറ്റു. കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് ലൈലാഭവനിൽ സുരേന്ദ്രൻ പിള്ളയുടെയും ലളിതയുടെയും മകൻ സുരേഷാണ് (37) മരിച്ചത്.
ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി സൂപ്പർ ഫാസ്റ്റ് ബസ് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന വോൾവോ ബസ് സൂപ്പർഫാസ്റ്റിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് തെറിച്ച സൂപ്പർ ഫാസ്റ്റ് ബൈക്കിൽ ഇടിച്ചുകയറി.

ഉമയനല്ലൂർ വാഴവിള്ള വീട്ടിൽ മുഹമ്മദ് സാദിഖ്, കല്ലുവാതുക്കൽ സിയോ ഭവനിൽ സാംസൺ, ഭാര്യ ടെൽമ, മക്കൾ അനു, ജൂലി, മൈലാപ്പൂർ തൈക്കാവിന് സമീപം പുതുച്ചിറയിൽ നൗഷാദ്, ചാരുംമൂട് അബു ഭവനിൽ എബി, കാവനാട് കന്നിമേൽ തോട്ടുവാ രം സജിത്ത് ലാൽ, വാളത്തുംഗൽ ലക്ഷ്മി ഭവനിൽ നരേന്ദ്രൻ, സൂപ്പർ ഫാസ്റ്ററിലെ കണ്ടക്ടർ മലപ്പുറം വള്ളുവൻപാറ മൂലക്കുട്ടിൽ ഷറഫുദ്ദീൻ, ഡ്രൈവർ വേലായുധൻ, ആലപ്പുഴ സ്വദേശി മതിരമ്പള്ളി വിഷ്ണു രാജ്, തൃശൂർ പുതുക്കാട് നന്ദിക്കര വലിയ വീട്ടിൽ വിൻസന്റ് എന്നിവർക്കാണ് പരിക്കേറ്റത്.
മേസ്തിരി പണിക്കാരനാണ് അവിവാഹിതനായ സുരേഷ്. സഹോദരി: ലൈല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.












Click it and Unblock the Notifications