വീട്ടുജോലിക്കാരനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടു... എന്തിന് ?
തിരുവനന്തപുരം: വര്‍ഷങ്ങളായി വീട്ടുജോലിക്കു നിന്നിരുന്ന മധ്യവയസ്‌ക്കനെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളി. തിരുവനന്തപുരത്ത് കിളിമാനൂര്‍ പുളിമ്പള്ളിക്കോണത്താണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ രവി(55)നെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഉഴുന്നുവിള വീട്ടില്‍ യതിരാജിന്റെ(65) വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു ഇയാള്‍. വീടിന് സമീപത്തുള്ള കിണറ്റിലാണ് രവിയെ കൊന്ന് കഷ്ണങ്ങളാക്കിയിട്ടത്. യതിരാജിനെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു.

യതിരാജിന്റെ വീടിന് സമീപം ചോരപ്പാടുകള്‍ കണ്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂതദേഹത്തിന്റെ ഉടല്‍ ക്ഷണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നു.
Read More: എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...
കിണറ്റില്‍ നിന്ന് ലഭിച്ചശരീര ഭാഗങ്ങള്‍ ഭാഗീകമായി ക്തതിയ നിലയിലായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് തലയും കൈകളുമടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇതുവരെയും പ്രതി പോലീസിനോട് പറഞ്ഞിട്ടില്ല. കൊന്നത് ഞാന്‍തന്നെയാണെന്ന് പ്രതി ആവര്‍ത്തിച്ചതായാണ് വിവരം.
മൃതദേഹ ഭാഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. രവി വര്‍ഷങ്ങളായി യതിരാജിന്റെ വീട്ടിലെ ജോലിക്കാരനാണ്. ഭാര്യുമായി പിണങ്ങി മിക്കപ്പോഴും രവി യതിരാജിന്റെ വീട്ടിതന്നെയാണ് താമസം. കുറച്ച് ദിവസമായി യതി രാജിന്റെ കുടുംബം വീട്ടിലില്ല. ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ രവിയും യതിരാജും തമ്മില്‍ എന്തെങ്കിലും തര്‍ക്കം നടന്നതായോ പോലീസിന് അറിവില്ല.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications