കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാന കുത്തി കൊന്നതല്ല, ആസൂത്രിത കൊലപാതകം; യുവാവാവിന്‍റെ മരണം ഇരുമ്പ് വടികൊണ്ട് അടിയേറ്റ്...

വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വാകേരി കോട്ടക്കല്‍ തോമസ് കൊല്ലപ്പെട്ടതാണെന്ന് കരുതിയ സംഭവം ആസൂത്രിത കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

  • By Vishnu
Google Oneindia Malayalam News

വയനാട്: മാനന്തവാടിയില്‍ തോല്‍പ്പെട്ടിക്കടുത്ത് കാട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളറിയുന്നു. വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വാകേരി കോട്ടക്കല്‍ തോമസ് കൊല്ലപ്പെട്ടതാണെന്ന് കരുതിയ സംഭവം ആസൂത്രിത കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഘം ചെര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കാട്ടില്‍ തള്ളിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ഓക്ടോബര്‍ 15ന് ആണ് വനത്തോട് ചേര്‍ന്ന് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടതാണെന്ന് കരുതി നാട്ടുകാര്‍ റോഡുപരോധിക്കുകയും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു അസ്വഭാവിക മരണത്തിന് കേസെടുത്ത് മാനത്തവാടി പോലീസ് കേസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം കാട്ടാന ആക്രമിച്ചതല്ലെന്ന് കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസ് പറയുന്നതിങ്ങനെ...

കൊന്നതാണ്

കൊന്നതാണ്

വാകേരി കോട്ടക്കല്‍ തോമസ് എന്ന ഷിമിന്‍ ്കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചതല്ല ആസൂത്രിതമായി സംഘം ചോര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് കേസ് അന്വേഷിക്കുന്ന മാനന്തവാടി സിഐ ടിഎന്‍ സജീവ് പറയുന്നത്.

കാട്ടിലുപേക്ഷിച്ചു

കാട്ടിലുപേക്ഷിച്ചു

കാട്ടന കൊലപ്പെടുത്തിയതാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊലപാതകത്തിന് ശേഷം മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു.

കൊന്നത് ഇങ്ങനെ

കൊന്നത് ഇങ്ങനെ

തോമസിനെ കൊലപ്പെടുത്തിയത് ഇരുമ്പ് വടികൊണ്ട് തലക്കടിച്ചാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത്വച്ച് രക്തം പുരണ്ട ഇരുമ്പ് വടി പോലീസ് കണ്ടെടുത്തു.

തെഴിലുകളുണ്ട്

തെഴിലുകളുണ്ട്

പോസ്റ്റാമാര്‍ട്ടത്തില്‍ ആനയുടെ ആക്രമത്തിലല്ല തോമസ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. തലയ്ക്കും ശരീരഭാഗങ്ങളിലും ക്ഷതമേറ്റപാടുകളുണ്ടായിരുന്നത് പോലീസിന്റെ സംശയത്തിന് ബലം കൂട്ടി. ഫോറന്‍ിക് വിഭാഗം വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി.

ആന കൊന്നതെന്ന് പ്രചാരണം

ആന കൊന്നതെന്ന് പ്രചാരണം

അന്വേഷണം വഴി തെറ്റിക്കാനായി തോമസ് ആനയുടെ ആക്രമണത്തില്‍ മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനായി മനപ്പൂര്‍പ്പം ചിലര്‍ പ്രചരണം നടത്തുകയായിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തോമസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്തിനാണ് കൊലപ്പെടുത്തിയതെന്നും ആരൊക്കെയാണ് കൊന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തിയതായാണ് വിവരം. കസ്റ്റഡിയിലെടുത്ത മൂന്ന് പേരും കൊലപാതകത്തില്‍ പങ്കാളികളാണെന്നാണ് അറിയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Man killed by planned attack not by wild elephant attack, three in police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X