പട്ടാപ്പകല്‍ നടുറോഡിലിട്ട് യുവതിയെ ഭര്‍ത്താവ് കുത്തികൊന്നു: സംഭവം നടന്നത് നേമത്ത്

നേമം: പട്ടാപ്പകല്‍ യുവതിയെ നടുറോഡിലിട്ട് ഭര്‍ത്താവ് കുത്തിക്കൊന്നു. സുസ്മിത(36) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കുമാറിനെ(42) പോലീസ് ഓടിച്ചിട്ട് പിടിച്ചു അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിന് സമീപത്തെ ചാനല്‍ റോഡിലാണ് സംഭവം നടന്നത്. കുത്തേറ്റ് റോഡില്‍ കിടന്ന യുവതിയെ പോലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

യുവതിയുടെ കഴുത്തിലും വയറിലും ആഴത്തില്‍ കുത്തേറ്റിരുന്നു. യുവതിയെ മറഞ്ഞിരുന്ന് കുത്തി വീഴ്ത്തി കുമാര്‍ നടന്നു പോവുകയായിരുന്നു. നാട്ടുക്കാര്‍ ഉടന്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പ്രതിയെ ഉടന്‍ പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു.

murder235

രണ്ടു വര്‍ഷമായി കുമാറും സുസ്മിതയും അകന്നാണ് ജീവിക്കുന്നത്. കുടുംബകോടതി ഉത്തരവ് പ്രകാരം കുട്ടികളായ വൈഷ്ണവി, സന്ദീപ് എന്നിവരെ ഞായറാഴ്ച കുമാറിനെ ഏല്‍പ്പിക്കാറുണ്ട്. വൈകുന്നേരം തിരിച്ച് കുട്ടികളെ എത്തിക്കും. പതിവുപോലെ നേമത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ വെച്ച് കുട്ടികളെ തിരികെ കൊണ്ടുവരാന്‍ എത്തിയതാണ് സുസ്മിത. റോഡില്‍ കാത്തുനിന്ന സുസ്മിതയെ കുമാര്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. വിമുക്തഭടനാണ് കുമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+