മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

  • By: Anamika
Subscribe to Oneindia Malayalam

ഹരിപ്പാട്: മിസ്ഡ് കോള്‍ വഴി പ്രണയത്തിലായ കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് കക്കൂസില്‍ കുഴിച്ചിടാന്‍ ശ്രമിച്ച കാമുകന്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കറ്റാനം ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ ഭീനുവിന്റെ മകള്‍ പുഷ്പകുമാരിയാണ് കൊല്ലപ്പെട്ടത്. ഹരിപ്പാച് സ്വദേശിയായ വേണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

അമേരിക്കയിൽ പുറത്താക്കൽ ഭീതി..!! അതിനിടെ ട്രംപ് സൗദിയിൽ..!! ഇറാന് ആശങ്ക..!

ഫോൺവഴി പ്രണയം

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പുഷ്പകുമാരിയെ ഫോണ്‍കോള്‍ വഴിയാണ് വേണു പരിചയപ്പെടുന്നത്. വേണുവും വിവാഹിതനാണ്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഉണ്ടെന്ന് പറഞ്ഞായിരുന്നു പുഷ്പകുമാരി വീട്ടില്‍ നിന്നും മാറി നിന്നത്.

ഇരുവരും വിവാഹിതർ

പുഷ്പകുമാരിയുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. തുടര്‍ന്ന് ഇവര്‍ ഭരിക്കാവിലെ കുടുംബ വീട്ടിലായിരുന്നു താമസം. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ഹരിപ്പാട്ടെ വേണുവിന്റെ വീട്ടിലെത്തിയതെന്ന് പോലീസ് പറയുന്നു. വേണുവിന് ഇവരെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

കോളിനെച്ചൊല്ലി തർക്കം

കഴിഞ്ഞ ദിവസം രാത്രി പുഷ്പകുമാരിയുടെ ഫോണില്‍ വന്ന ഒരു കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. വഴക്കിനനെ തുടര്‍ന്ന് പുഷ്പകുമാരിയുടെ ഫോണ്‍ വേണു നശിപ്പിച്ചു. വഴക്ക് തുടര്‍ന്നപ്പോള്‍ പുഷ്പകുമാരി വീട് വിട്ടിറങ്ങാന്‍ ഒരുങ്ങി.

കഴുത്ത് ഞെരിച്ച് കൊന്നു

വഴക്ക് തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് വേണുവിനെ ഭീഷണിപ്പെടുത്തിയ യുവതി തന്റെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കാണിക്കുകയും ചെയ്തു. ഈ സമയം ഞാന്‍ കൊന്നു തരാം എന്ന് പറഞ്ഞ് വേണു പുഷ്പകുമാരിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കക്കൂസിൽ മറയ്ക്കാൻ ശ്രമം

തുടര്‍ന്ന് മൃതദേഹം കക്കൂസില്‍ മറവ് ചെയ്യാനായിരുന്നു വേണുവിന്റെ പദ്ധതി. സഹായത്തിനായ സുഹൃത്ത് മനോഹരനെ വിളിച്ചുവരുത്തി. മാലിന്യം കുഴിച്ചിടാനാണ് എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ സുഹൃത്ത് മഹേഷിന് കാര്യം മനസ്സിലായി. മണ്‍വെട്ടി എടുത്ത് വരാം എന്ന് പറഞ്ഞ് മഹേഷ് മുങ്ങി.

സുഹൃത്ത് പണികൊടുത്തു

നേരെ പോലീസ് സ്‌റ്റേഷനിലെത്തിയ മഹേഷ് കൊലപാതക വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി അറസ്റ്റ് ചെയ്തതോടെ വേണു കുറ്റം സമ്മതിച്ചു. പുഷ്പകുമാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു.

English summary
Man killed girlfriend over doubts on phonecall at night in Haripad
Please Wait while comments are loading...