കാറിന്‍റെ ഡിക്കി തുറന്ന് കിടക്കുന്നത് വിളിച്ചു പറഞ്ഞയാളെ കുത്തി കൊന്നു
മാവേലിക്കര: കാറിന്റെ ഡിക്കി തുറന്ന് കിടന്നത് കണ്ട് വിളിച്ചു പറഞ്ഞയാളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊന്നു. കാറിന് നേരെ അസഭ്യം പറഞ്ഞു എന്ന തെറ്റിദ്ധാരണയിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് യുവാവിനെ കുത്തിക്കൊന്നത്.
കൊല്ലം പള്ളിത്തോട്ടം ഡെസ്റ്റമെന്‍ ടാന്‍സല്‍ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. മാവേലിക്കര-പന്തളം റോഡില്‍ രാവിലെ 1.15 ഓടെയായിരുന്നു സംഭവം. പൊറ്റമേല്‍ക്കടവിലെ പള്ളിയില്‍ തൃശ്ശൂരില്‍ നിന്നുള്ള ബാന്‍ഡ് സംഘത്തിന്റെ മേഷം ആസ്വദിയ്ക്കാന്‍ കൊല്ലം ഡോണ്‍ബോസ്‌കോ ബാന്‍ഡ് ടീമിലെ അംഗങ്ങളായ ഡെസ്റ്റമെനും മൂന്ന് സുഹൃത്തുക്കളും പോയത്. തിരികെ വരും വഴിയ പെട്രോള്‍ പമ്പില്‍ കയറി. ഇതിനിടെ പമ്പില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കാറിന്റെ ഡിക്കി തുറന്ന് കിടക്കുന്നത് കണ്ടു. ഡെസ്റ്റമെന്‍ ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു.

കാര്‍ നിര്‍ത്താതെ പോയി. ബൈക്കിലുണ്ടായിരുന്നവര്‍ അസഭ്യം പറഞ്ഞുവെന്ന് കരുതി കാറിലുണ്ടായിരുന്നവര്‍ ബൈക്കിനെ പിന്ചുടര്‍ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ഡെസ്റ്റമെന് കുത്തേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഇയാളുടെ വിവാഹം നിശ്ചയം കഴിഞഞതാണ്.












Click it and Unblock the Notifications