ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു, കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ വഴക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: പെരിന്തല്‍മണ്ണ അരക്കുപറന്പില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റു മരിച്ച സുലോചന(40)യുടെ ഭര്‍ത്താവ് നടുകളത്തില്‍ ശങ്കരനാണ് (42) ജീവനൊടുക്കിയത്. ഇയാളുടെ വീട്ടിലാണ് ഇന്നു പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം ഒളിവിലായ ശങ്കരന് വേണ്ടി പോലീസ് അന്വേഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

murder

താഴെക്കോട് അരക്കുപറമ്പില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അരക്കുപറമ്പ് പള്ളിക്കുന്ന് നടകളത്തില്‍ ചന്ദ്രന്റെ ഭാര്യ സുലോചന(40)യെയാണ് കഴുത്തിന് മാരകമായി കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചന്ദ്രനാണ് കൃത്യം നിര്‍വഹിച്ചതെന്ന് നാട്ടുകാര്‍ അന്നേ ദിവസംതന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. കുത്തേറ്റ സുലോചന പ്രാണരക്ഷാര്‍ത്ഥം ഓടി റോഡില്‍ വന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ചന്ദ്രന്‍ ഒളിവിലായിരുന്നു. കുടുംബ വഴക്കാണ് കൊലക്ക് കാരണമായി കരുതുന്നതെന്ന്് പോലീസ് പറഞ്ഞു. ചന്ദ്രനുമായി അകന്ന് കഴിയുന്ന സുലോചന മക്കളായ നിഖില്‍ ബാബുവിനും അനില്‍ ബാബുവിനും കൂടെ പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സുനിത ഇവരുടെ മറ്റൊരു മകളാണ്.

അടപടലം നാണംകെട്ട് കോടിയേരിയുടെ മകനും സിപിഎമ്മും; ബിനോയ്‌ക്കെതിരെ കേസുണ്ടെന്ന് സമ്മതിച്ച് ബിനീഷും

English summary
Man suicide after killing his wife.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്