Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ രാത്രി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ തേടി പോലീസ്

മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് അരക്കുപറമ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് അരക്കുപറമ്പ് പള്ളിക്കുന്ന് എല്‍.പി സ്‌കൂളിന് സമീപത്തെ നടകളത്തില്‍ ശങ്കരന്റെ ഭാര്യ സുലോചന(40)യെ ഭര്‍ത്താവ് ശങ്കരന്‍ കഴുത്തിനു കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ശങ്കരന്‍ തന്നെയാണ് കൃത്യം നിര്‍വഹിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുത്തേറ്റ സുലോചന പ്രാണരക്ഷാര്‍ത്ഥം ഓടി റോഡില്‍ വന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ശങ്കരന്‍ ഒളിവിലാണ്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായി കരുതുന്നതെന്ന്് പോലീസ് പറഞ്ഞു. ശങ്കരനുമായി അകന്ന് കഴിയുന്ന സുലോചന മക്കളായ നിഖില്‍ ബാബുവിനും അനില്‍ ബാബുവിനും കൂടെ പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സുനിത ഇവരുടെ മറ്റൊരു മകളാണ്.

sulochana

മരിച്ച സുലോചന(40)

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കഴുത്തിന് പുറമെ വയറിനും കുത്തേറ്റിണ്ട്. കൂത്തേറ്റു വീണശേഷം മകനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത്.

പെരിന്തല്‍മണ്ണ സിഐ ടിഎസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഒരുമാസത്തോളമായി സുലോചനയും മക്കളും വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+