ഭാര്യയെ കൊന്ന് ജാമ്യത്തിൽ ഇറങ്ങി, കാമുകിയെ പീഡിപ്പിച്ച് അകത്തായി!! സംഭവം കൊല്ലത്ത്

  • Posted By:
Subscribe to Oneindia Malayalam

പാരിപ്പള്ളി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് കാമുകിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ പുലിക്കുഴി സ്വദേശി വിജയ കുമാര്‍ (34) ആണ് അറസ്റ്റിലായത്. ഇയാളുടെ 3 സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്.

ഭാര്യയെ മര്‍ദ്ദിച്ചു കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ജാമ്യത്തില്‍ ഇറങ്ങി കാമുകിയുടെ വീട്ടില്‍ എത്തിയ വിജയ കുമാര്‍ ഇവരെ പീഡിപ്പിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.

arrest

യുവതിയുടെ പരാതിയില്‍ വിജയകുമാറിനെയും സുഹൃത്തുക്കളേയും എസിപി ജവാഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

English summary
Man who killed wife held in attacking lover, His friends also under custody.
Please Wait while comments are loading...