• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാറാണ് പിണറായിയുടേത്, കോടതിവിധി പ്രഹരമെന്ന് വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഇടതുമുന്നണി എംഎഎല്‍എമാര്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇപ്പോഴിതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.

എല്‍ ഡി എഫ് അംഗങ്ങള്‍ കേരള നിയമസഭ തകര്‍ത്ത സംഭവം വിചാരണ നടപടികളിലേക്ക് പോകുവാനുള്ള കോടതിയുടെ തീരുമാനം സര്‍ക്കാറിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാറാണ് പിണറായിയുടേതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

 മുഖത്തേറ്റ കനത്ത പ്രഹരം

മുഖത്തേറ്റ കനത്ത പ്രഹരം

എല്‍ ഡി എഫ് അംഗങ്ങള്‍ കേരള നിയമസഭ തകര്‍ത്ത സംഭവം വിചാരണ നടപടികളിലേക്ക് പോകുവാനുള്ള കോടതിയുടെ തീരുമാനം സര്‍ക്കാറിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഇത് എത്രാമത്തെ തിരിച്ചടിയാണെന്ന് ചോദിച്ചാല്‍ പെട്ടന്ന് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തിരിച്ചടികള്‍ നേരിട്ട ഒരു സര്‍ക്കാറാണ് പിണറായിയുടേതാണ്.

ലോകം മുഴുവന്‍ കണ്ടതാണ്

ലോകം മുഴുവന്‍ കണ്ടതാണ്

മുതിര്‍ന്ന സി പി എം നേതാക്കളുടെ നേതൃത്വത്തി ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തല്ലിതകര്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മുതല്‍ ഏരിയാ സെക്രട്ടറിയേറ്റ് തലം വരെയുള്ള നേതാക്കളും മുന്‍ മന്ത്രിമാരും ആ പ്രാകൃത താണ്ഡവത്തിന് നേതൃത്വം കൊടുത്തു.

ചേംബര്‍ തല്ലിത്തകര്‍ത്തത്

ചേംബര്‍ തല്ലിത്തകര്‍ത്തത്

ഇപ്പോള്‍ താനിരിക്കുന്ന സ്പീക്കറുടെ കസേരയാണ് അന്ന് പി ശ്രീരാമകൃഷ്ണന്‍ മറിച്ചിട്ടത്. ഇ പി ജയരാജനും കെ ടി ജലീലും അടങ്ങുന്ന ഇപ്പോഴത്തെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്പീക്കറുടെ ചേംബര്‍ തല്ലിത്തകര്‍ത്തത്. ലക്ഷങ്ങളുടെ നാശനഷ്ടം പൊതു ഖജനാവിന് രേഖപ്പെടുത്തിയ കേസാണ്.

സിപിഎമ്മിനെ പ്രേരിപ്പിച്ചത്

സിപിഎമ്മിനെ പ്രേരിപ്പിച്ചത്

ആ കേസാണ് എഴുതിതള്ളുവാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന് എതിരായ കോടതി നിലപാട് ജനാധിപത്യത്തിന്റെ കൂടി വിജയമാണ്. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഒരാള്‍ നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദമാണ്, അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ നിയമസഭ തകര്‍ക്കുന്ന സമരം നടത്താന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.

സംരക്ഷിക്കുന്ന സര്‍ക്കാറാണ്

സംരക്ഷിക്കുന്ന സര്‍ക്കാറാണ്

എന്നാല്‍ അധികാരമേറ്റ് നാലര വര്‍ഷമായിട്ടും അന്ന് രാഷ്ട്രീയ ആയുധമാക്കിയ, കലാപായുധമാക്കിയ ഒന്നിനെക്കുറിച്ചും അന്വേഷിക്കാന്‍ സി പി എം സര്‍ക്കാറിന് ത്രാണിയുണ്ടായില്ല. മാത്രമല്ല, ഇന്ന് രാജ്യ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന മന്ത്രി എന്‍ഐഎ യുടെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും വിധേയനായിട്ടും അയാളെ സംരക്ഷിക്കുന്ന സര്‍ക്കാറാണ്, നിയമസഭ തകര്‍ത്ത കേസ് പിന്‍വലിക്കാന്‍ തയ്യാറായത് എന്നതും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുമ്പിലുണ്ട്.

ലജ്ജയില്ലാത്ത

ലജ്ജയില്ലാത്ത

അല്പംപോലും ലജ്ജയില്ലാത്ത, അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാറാണ് പിണറായിയുടേതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഇത് കോടതിയുടെ പ്രതികരണം. ജനങ്ങളുടെ പ്രതികരണം ജനാധിപത്യ രീതിയില്‍ വരാനിരിക്കുന്നതേയുള്ളൂ

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽമധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽ

സുശാന്തിന്റെ മരണം: മയക്കുമരുന്ന് കേസിൽ അന്വേഷണം ദീപികയിലേക്ക്, വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്സുശാന്തിന്റെ മരണം: മയക്കുമരുന്ന് കേസിൽ അന്വേഷണം ദീപികയിലേക്ക്, വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

 കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ശരദ് പവാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, ഇങ്ങനെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മറുപടിശരദ് പവാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്, ഇങ്ങനെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മറുപടി

English summary
Maneuver in the Assembly: Pinarayi's government do anything for power Says Pc vishnunadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X