Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി, കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഇടതുമുന്നണി എംഎഎല്‍എമാര്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. സഭയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലാണ് കോടതി ഇപ്പോള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍, എന്നിവരുള്‍പ്പടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

assembly

ബാര്‍ കോഴ കേസില്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം പൂര്‍ണമായും കേട്ടതിന് ശേഷമാണ് കോടതി സര്‍ക്കാര്‍ ആവശ്യം തള്ളിയത്. വളരെ പ്രധാനപ്പെട്ട ഉത്തരവാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതിയില്‍ എത്തിയതോടെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ബി ജെ പിയും തടസവാദം ഉന്നയിക്കുകയായിരുന്നു.

നേരത്തെ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിലായിരുന്നു കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് മാറ്റുകയായിരുന്നു.

നിയമസഭയില്‍ നടന്ന കയ്യാങ്കളി അന്നത്തെ വാര്‍ത്താ ചാലലുകളിലൂടെ പൊതുജനം കണ്ടതാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോട് പൊതുജദനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. കയ്യാങ്കളിക്കിടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി കമ്പ്യൂട്ടറുകളും കസേരയും തകര്‍ത്തിരുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
    'പിണറായിയെ വെട്ടി ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രി'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+