സരിതയുടെ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയില്ല.. എഴുതിച്ചേർത്തതിന് പിന്നിൽ പ്രമുഖ നേതാവ്? വെളിപ്പെടുത്തൽ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തലവര തന്നെ മാറ്റിയെഴുതുന്ന കണ്ടെത്തലുകളാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക-സാമ്പത്തിക ആരോപണങ്ങളില്‍ കഴമ്പുള്ളതായി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

സോളാറില്‍ ചിലര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും സരിതയുടെ കത്തില്‍ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണ് എന്നും ആരോപണങ്ങളുണ്ട്. യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ പുറത്ത് വരണം. അതിനിടെ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയ നേതാവിനെക്കുറിച്ച് അഭ്യൂഹങ്ങളും പുറത്ത് വന്നിരിക്കുന്നു.

മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!

ബ്ലാക്ക് മെയിൽ ചെയ്ത നേതാവ്

ബ്ലാക്ക് മെയിൽ ചെയ്ത നേതാവ്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ നിരവധി പേര്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അക്കൂട്ടരില്‍ ഒരാള്‍ക്ക് മാത്രം താന്‍ വിധേയനായി. അതില്‍ തനിക്ക് ദുഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. എന്നാലതാര് എന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്തും എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

അത് പിള്ളയെന്ന് മംഗളം

അത് പിള്ളയെന്ന് മംഗളം

ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത നേതാവ് ആര്‍ ബാലകൃഷ്ണപിളളയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിള്ള ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗണേഷ് കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റതിന് പിന്നാലെയാണേ്രത ബ്ലാക്ക് മെയിലിംഗ് നടന്നത്.

ഗണേഷിനെ മന്ത്രിയാക്കാൻ

ഗണേഷിനെ മന്ത്രിയാക്കാൻ

മന്ത്രിസഭയില്‍ നിന്നും രാജി വെച്ച ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യം ബാലകൃഷ്ണപിള്ള ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ ഈ ആവശ്യത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. തുടര്‍ന്ന് സര്‍ക്കാരിലെ മറ്റ് ഘടകകക്ഷികള്‍ വഴിയും ചര്‍ച്ച നടത്തി. എന്നിട്ടും കാര്യം നടന്നില്ല. ഈ സമയത്താണ് സോളാര്‍ കേസും സരിതയുടെ കത്തും വലിയ വിവാദമായി വളരുന്നത്.

ആദ്യ കത്തിൽ പേരില്ലെന്ന്

ആദ്യ കത്തിൽ പേരില്ലെന്ന്

സരിത എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലത്രേ. ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ എടുക്കില്ല എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ച് നിന്നപ്പോള്‍ സരിതയുടെ അടുത്ത കത്തില്‍ പേരുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

പിള്ളയല്ലെന്ന് ഉമ്മൻ ചാണ്ടി

പിള്ളയല്ലെന്ന് ഉമ്മൻ ചാണ്ടി

ഈ മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിട്ടുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണ പിള്ള അല്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരിക്കുന്നു. ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് വെളിപ്പെടുത്തുമെന്നും അതിന് ഇനിയും സമയമുണ്ടെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

English summary
Mangalam Television report against R Balakrishna Pillai in Solar Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്