കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ഭര്‍ത്താവിനെ തിരഞ്ഞ് മംഗാലപുരം സ്വദേശിനി പത്തനംതിട്ടയില്‍

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി മംഗലാപുരം സ്വദേശിനിയായ യുവതി പത്തനംതിട്ടയില്‍. വിവാഹം കഴിച്ച ശേഷം ഭര്‍ത്താവായ പത്തനംതിട്ട സ്വദേശിയെ കാണാനില്ലെന്നും യുവാവിനെ ബന്ധുക്കള്‍ തടവിലാക്കിയിരിയ്ക്കുകയാണെന്നും ആരോപിച്ചാണ് യുവതി രംഗത്തെത്തിയത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ പൊലീസും യുവാവിന്‍റെ ബന്ധുക്കളും ശ്രമിയ്ക്കുന്നതായി യുവതി വണ്‍ഇന്ത്യയോട് പറഞ്ഞു.

പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ ഷെറിന്‍ തോമസിനെ തിരഞ്ഞാണ് യുവതി എത്തിയത്. മംഗലാപുരത്ത് പിസ ഹട്ടില്‍ ജോലി ചെയ്യുമ്പോള്‍ പരിചയത്തിലായതാണ് ഇരുവരും. സൗമ്യ എന്നാണ് പെണ്‍കുട്ടിയുടെ പേര്.ക്ഷേത്രത്തില്‍ വച്ചും അമ്പലത്തില്‍ വച്ചും തങ്ങള്‍ വിവാഹിതരായതായി ഇവരുടെ പരാതിയില്‍ പറയുന്നു.

ഗര്‍ഭിണിയാപ്പോള്‍ രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതായും യുവതി പറയുന്നു. ജനവരി പത്തിന് മംഗലാപുരത്ത് നിന്നും പത്തനംതിട്ടിയിലെ വീട്ടിലേയ്ക്ക് യാത്ര തിരിച്ച ഷെറിന്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഷെറിനെ അന്വേഷിച്ചെത്തിയ സൗമ്യയെ ഷെറിന്റെ പിതാവ് വിരട്ടിയോടിച്ചതായി പറയുന്നു. പണം നല്‍കാമെന്നും മകനെ വിട്ടു നല്‍കണമെന്നും തന്നോട് ഷെറിന്‍റെ പിതാവ് പറഞ്ഞതായി സൗമ്യ വണ്‍ഇന്ത്യയോട് പറഞ്ഞു.

 ഭര്‍ത്താവിനെ തിരഞ്ഞെത്തി

ഭര്‍ത്താവിനെ തിരഞ്ഞെത്തി

ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി മംഗലാപുരം സ്വദേശിനിയായ യുവതി പത്തനംതിട്ടയില്‍. വിവാഹം കഴിച്ച ശേഷം ഭര്‍ത്താവായ പത്തനംതിട്ട സ്വദേശിയെ കാണാനില്ലെന്നും യുവാവിനെ ബന്ധുക്കള്‍ തടവിലാക്കിയിരിയ്ക്കുകയാണെന്നും ആരോപിച്ചാണ് യുവതി രംഗത്തെത്തിയത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ പൊലീസും യുവാവിന്‍റെ ബന്ധുക്കളും ശ്രമിയ്ക്കുന്നതായി യുവതി വണ്‍ഇന്ത്യയോട് പറഞ്ഞു.

പത്തനംതിട്ട സ്വദേശി

പത്തനംതിട്ട സ്വദേശി

പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ ഷെറിന്‍ തോമസിനെ തിരഞ്ഞാണ് യുവതി എത്തിയത്. മംഗലാപുരത്ത് പിസ ഹട്ടില്‍ ജോലി ചെയ്യുമ്പോള്‍ പരിചയത്തിലായതാണ് ഇരുവരും. സൗമ്യ എന്നാണ് പെണ്‍കുട്ടിയുടെ പേര്.ക്ഷേത്രത്തില്‍ വച്ചും അമ്പലത്തില്‍ വച്ചും തങ്ങള്‍ വിവാഹിതരായതായി ഇവരുടെ പരാതിയില്‍ പറയുന്നു.

 പരാതി

പരാതി

പരാതി നല്‍കിയട്ടും കോയിപ്പുറം പൊലീസും സൗമ്യയെ സഹായിച്ചില്ലെന്നും പറയുന്നു. തുടര്‍ന്ന് ഷെറിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു യുവതി. ഇതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു. പൊലീസെത്തുകയും ഷെറിനെ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഷെറിന്‍ എത്തിയില്ല

ഷെറിന്‍ എത്തിയില്ല

ഒരാഴ്ചയ്ക്കുള്ളില്‍ ഷെറിനെ ഹാജരാക്കണമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഷെറിന്‍ തിരികെയെത്തിയിട്ടില്ല. ഭര്‍ത്താവിനെ കണ്ടെത്താന്‍ ആരും സഹായത്തിനില്ലാതെ വിഷമിയ്ക്കുകയാണ് സൗമ്യ.

English summary
Mangaluru Girl at Pathanamthitta for finding her missing husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X