കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേന്‍ പൊക്കുടന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുര്‍ന്ന് കണ്ണൂര്‍ ചെറുകുന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ അദ്ദേഹം ചികിത്സയിലായിരുന്നു.കേരളത്തിലെ കണ്ടല്‍ക്കാടുകളെ സംരക്ഷിയ്ക്കുന്തില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹത്തെ കണ്ടല്‍ പൊക്കുടന്‍ എന്നും വിളിച്ചിരുന്നു.

പല രാജ്യങ്ങളും വന്‍ മുതല്‍ മുടക്കില്‍ കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തുകയും സംരക്ഷിയ്ക്കുകയും ചെയ്യുമ്പോഴാണ് പൊക്കുടന്‍ വന്‍ കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തിയത്.

Kallen Pokkudan

യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവര്‍ത്തന വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ കണ്ടല്‍ക്കാടുകളെ ഇത്രയേറെ അടുത്തറിഞ്ഞ മറ്റൊരു വ്യക്തി ഉണ്ടാകില്ല.

അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മകനായി കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തിലെ എടക്കിയില്‍ തറയിലാണ് പൊക്കുടന്‍ ജനിച്ചത്. പപ്പീലിയോ ബുദ്ധ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

English summary
'Mangrove Man' Kallen Pokkudan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X