മാണി സി കാപ്പന് തിരിച്ചടി; എന്‍സികെ പിളര്‍ന്നു, വര്‍ക്കിങ് പ്രസിഡന്‍റ് ഉള്‍പ്പടേയുള്ളവര്‍ രാജിവെച്ചു
തിരുവനന്തുപുരം: പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായി മാണി സി കാപ്പന്‍ മുന്നണി വിട്ട് യുഡിഎഫില്‍ എത്തിയത്. ഒരു ഘട്ടത്തില്‍ എന്‍സിപിയെ തന്നെ അദ്ദേഹം യുഡിഎഫില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും ദേശീയ നേതൃത്വം എല്‍ഡിഎഫില്‍ തുടരാന്‍ തിരുമാനിച്ചതോടെ പാര്‍ട്ടിയുടെ മുന്നണി മാറ്റം സാധ്യമായില്ല.
പിന്നീട് പാര്‍ട്ടി പിളര്‍ത്തിക്കൊണ്ടായിരുന്നു മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും മത്സരിച്ച അദ്ദേഹം ജോസ് കെ മാണിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ കാപ്പന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ..
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

യുഡിഎഫില്‍ എത്തിയതിന് പിന്നാലെ മാണി സി കാപ്പന്‍ രൂപീകരിച്ച എന്‍സികെ പിളര്‍ന്നു. മാണി സി കാപ്പന്‍റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും ഒരു കൂട്ടം നേതാക്കള്‍ രാജിവെച്ചിരിക്കുന്നത്. എന്‍സികെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് രാജിവെച്ച നേതാക്കള്‍ അറിയിക്കുന്നത്. എന്‍സികെയിലുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കുമെന്ന് എന്‍സിപി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാണി സി കാപ്പന്‍റെ കാര്യം പരിഗണിക്കുന്നില്ലെന്നുമായിരുന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍, പാലാ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് മുന്നണിയുടെ ഭാഗമായി മാണി സി കാപ്പന്‍റെ പാര്‍ട്ടി മത്സരിച്ചത്. എലത്തൂരില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ പാലായില്‍ അട്ടിമറി വിജയം നേടാന്‍ മാണി സി കാപ്പന് സാധിച്ചു.

അതേസമയം എന്‍സികെ എന്ന പേര് മാണി സി കാപ്പാന്‍ മാറ്റാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. എൻസിപിയുടെ പൂർണ്ണ രൂപമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഇതോടെയാണ് മാണി സി കാപ്പന്‍ പാര്‍ട്ടിക്ക് പുതിയ പേര് തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡിസികെ), ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (ഡിസിപി) എന്നീ രണ്ട് പേരില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിണിക്കുമെന്നാണ് മാണി സി കാപ്പന്‍ പ്രതീക്ഷിക്കുന്നത്. പഴയ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ മാണി സി കാപ്പൻ പാർട്ടി ചുമതലകളിൽ നിന്ന് മാറുകയും ചെയ്തിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications