നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെ;വിലക്ക് ലംഘിച്ച് കേരളീയത്തില്‍ പങ്കെടുത്ത് മണിശങ്കര്‍ അയ്യര്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് മുന്‍ മന്ത്രി കൂടിയായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോണ്‍ഗ്രസും, യുഡിഎഫും ബഹിഷ്‌കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാര്‍ത്ഥമല്ല, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
അതേസമയം കേരളത്തീയത്തില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ദി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ടതും. അതിദാരിദ്ര്യം തുടച്ചുനീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്.

ഈ വിജയം കേരളത്തിലെ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അവസാന നിമിഷം മാത്രമാണ് കേരളീയത്തോടുള്ള യുഡിഎഫിന്റെ എതിര്‍പ്പും വിലക്കുമറിയിച്ചത്. കേരളീയം വേദിയെ രാഷ്ട്രീയമായി കാണുന്നില്ല. പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട സെമിനാറായതിനാലാണ് പങ്കെടുക്കാനെത്തിയത്. കോണ്‍ഗ്രസ് നേതൃത്വം തനിക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍ എടുത്തോട്ടെയെന്നും അദ്ദേഹം പരോക്ഷമായി വ്യക്തമാക്കി.
നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ചിരുന്നു ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളോട് അടക്കം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കലാണ് പഞ്ചായത്തീരാജ് ലക്ഷ്യമിടുന്നതെന്ന അഡീഷണല്‍ചീഫ് സെക്രട്ടറിയുടെ വാക്കുകള്‍ സന്തോഷം പകരുന്നതാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിലൂടെ കേരളത്തില്‍ ഒരാള്‍ പോലും അതിദാരിദ്ര്യാവസ്ഥയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം മികച്ചതാണ്. കര്‍ണാടകയിലും അത് നല്ല രീതിയില്‍ നടക്കുന്നുണ്ട്. അവിടെയുള്ള കാര്യങ്ങളും കേരളം മനസിലാക്കണമെന്നും മണിശങ്കര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ എംബി രാജേഷ്, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പോലുള്ളവരും സംസാരിച്ചിരുന്നു. അതേസമയം മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐസിസിയെ ഇക്കാര്യത്തില്‍ പരാതി അറിയിച്ചിട്ടുണ്ട്.
വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടെന്നാണ് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതി അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുപോലെ ആര്യാടന്‍ ഷൗക്കത്തും പാര്‍ട്ടി മുന്നറിയിപ്പ് ലംഘിച്ച് മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു. ഇതും കെപിസിസിക്ക് വലിയ തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications