Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരം കേസില്‍ കെ സുരേന്ദ്രന് കനത്ത തിരിച്ചടി: കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്തു

എറണാകുളം: കെ സുരേന്ദ്രനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നായിരുന്നു ഹൈകോടതിയില്‍ സർക്കാർ ആവശ്യപ്പെട്ടത്. സി പി എം - ബി ജെ പി ധാരണയുടെ ഭാഗമായി അന്വേഷണം ദുർബലപ്പെടുത്തിയതോടെ കേസില്‍ സുരേന്ദ്രന് അനുകൂലമായ വിധി സെഷന്‍സ് കോടതിയില്‍ നിന്നും ഉണ്ടായതെന്ന ആരോപണം യു ഡി എഫ് ഉയർത്തിയ. ഈ ആരോപണത്തിനും കൂടിയുള്ള മറുപടിയെന്നോണമാണ് സർക്കാർ സെഷന്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷ്യന്‍ പെന്റീഷന്‍ നല്‍കിയത്.

സെഷന്‍സ് കോടതി വിധി സ്റ്റേ ചെയ്ത കോടതി സുരേന്ദ്രന്‍ ഉള്‍പ്പെടേയുള്ളവർക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. കെ സുരേന്ദ്രന്‍ അടക്കമുള്ള ആറ് ബി ജെ പി നേതാക്കളെയായിരുന്നു സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയതായും സമയപരിധി കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചതെന്നും സെഷന്‍ കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

k-surendran

കുറ്റപത്രം സമർപ്പിക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബി ജെ പി - സി പി എം ധാരണയെന്ന ആരോപണം ശക്തിപ്പെട്ടത്. കെ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി ജെ പി ജില്ലാ മുന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, മഞ്ചേശ്വരം മണ്ഡലത്തിലെ നേതാക്കളായ കെ സുരേഷ് നായക്, മണികണ്ഠ റേ, ലോകേഷ് നോണ്ട എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

എന്താണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്

2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാർത്ഥിയായി കെ സുന്ദര പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കെ സുരേന്ദ്രനും മറ്റ് ബി ജെ പി നേതാക്കളും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിന്‍വലിപ്പിച്ചെന്നാണ് കേസ്. പത്രിക പിന്‍വലിക്കുന്നതിന് പ്രതിഫലമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക് നല്‍കുകയും ചെയ്തു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ സുന്ദര രംഗത്തുണ്ടായിരുന്നു. അന്ന് ബി ജെ പി സ്ഥാനാർത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ 467 വോട്ടായിരുന്നു കെ സുന്ദര നേടിയത്. ഈ സാഹച്യത്തിലാണ് തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിച്ചതിന്റെ പ്രധാന്യം വർധിക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ സുരേന്ദ്രന്‍ അന്നും ഇന്നും അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+