'തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ചു, അത് വ്യാജ വാർത്തയാണ്, സാബു സുഹൃത്തും സഹോദരനും'; മഞ്ജു പിള്ള
തന്റെയും സാബു മോന്റെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടി മഞ്ജു പിള്ള. ടെലിവിഷൻ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥ വളച്ചൊടിച്ചാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും താരം പറഞ്ഞു. തന്റെയും സാബുമോന്റെയും പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും സാബു മോൻ തനിക്ക് സഹോദരനെ പോലെ ആണെന്നും ലോകത്ത് ഏറ്റവും സേഫ് ആയി യാത്ര ചെയ്യാനാകുന്നത് സാബുവിന്റെ കൂടെയാണെന്നും മഞ്ജു പിള്ള പറഞ്ഞു.
'' എത്ര ദൂരം വേണമെങ്കിലും ധൈര്യമായി യാത്ര ചെയ്യാൻ കൂടെ കൂട്ടാൻ ആകുന്ന സുഹൃത്തും സഹോദരനുമാണ് സാബു മോൻ, ഒരു ടി വി പരിപാടിയിൽ തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ച് ഈ വ്യാജ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. സാബു ആണ് ഇത് എനിക്ക് അയച്ച് തന്നത്. ഞങ്ങൾക്ക് ചിരി വന്നു. നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കുമല്ലേ എന്ന് ചോദിച്ചാണ് സാബു ചിരിച്ചത്.

അന്ന് ഞാനും സാബുവും കാർത്തിയും ലെ മെറീഡിയൻ ഹോട്ടലിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സാബുവിന് പാത്രി രാത്രിയാണ് വിശപ്പ് വരുന്നത്. രാത്രിയിൽ വിശന്ന് കഴിയുമ്പോൾ എന്നെയും കാർത്തിയെയും വിളിച്ച് എണീപ്പിച്ച് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് പറയും. എന്നിട്ട് പുലർച്ചെ മൂന്ന് മണിയൊക്കെ ആവും തിരച്ചെത്താൻ. അവൻ നേരത്തെ എന്റെ റൂം എവിടെ ആണ് എന്ന് അന്വേഷിച്ച് വെയ്ക്കും.
അപ്പോൾ ഞാൻ റിസെപ്ഷമനിൽ പറയും എന്റെ റൂം ചോദിച്ചാൽ പറഞ്ഞുകൊടുക്കരുത് എന്ന്. അവൻ നൈറ്റ് ലൈഫ് ആസ്വദിക്കുന്ന ഒരുത്തനാണ്. എനിക്ക് രാത്രിയിൽ ഉറക്കം പ്രധാനമാണ്. അങ്ങനെ ഒരു ദിവസം ഞാൻ റൂം നമ്പർ മാറ്റി പറഞ്ഞു. ഒരു മദാമ്മയുടെ റൂമിൽ പോയി തട്ടി അവർ ചീത്ത വിളിച്ചു എന്നതായിരുന്നു കഥ '' മഞ്ജു പിള്ള പറയുന്നു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ പല നടിമാരും തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് മഞ്ജുപിള്ള പറഞ്ഞ താമശ കഥ വേറെ രീതിയിൽ ഉപയോഗിച്ച് വലിയ രീതിയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ താരം തന്നെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.


Click it and Unblock the Notifications