കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടിമുറിച്ചുകൊടുക്കുന്ന ക്യാമ്പില്‍ മഞ്ജു വാര്യര്‍

  • By Aswathi
Google Oneindia Malayalam News

പാലക്കാട്: തിരിച്ചുവരവില്‍ സിനിമയും നൃത്തവും പരസ്യ ചിത്രങ്ങളും മാത്രമല്ല സമൂഹ്യ പ്രവര്‍കത്തനങ്ങളിലും സജീവമാകാന്‍ തന്നെയാണ് മഞ്ജുവിന്റെ ലക്ഷ്യം. ഇപ്പോള്‍ തന്നെ ഒട്ടനവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബ്രാന്റ് അംബാസിഡറായിക്കഴിഞ്ഞു താരം.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു, ജ്വല്ലറിയുടെ കേരളത്തിലെ ബ്രാന്റ് അംബാസിഡറാണ്. സ്ത്രീ സംവരണവും സംരക്ഷണവും ലക്ഷ്യമിട്ട സര്‍ക്കാര്‍ കൊണ്ടുവന്ന ഷി ടാക്‌സിയിലൂടെയായിരുന്നു സമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ ജെന്റര്‍ പാര്‍ക്കിന്റെയും അംബാസിഡറായി.

manju-warrier

'ഹൗ ഓള്‍ഡ് ആര്‍യു' എന്ന ചിത്രത്തിലൂടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയത് മറ്റൊരു നല്ല സന്ദേശമാണ്. അടുക്കളപച്ചക്കറി കൃഷിയായിരുന്നു സിനിമയുടെ പ്രമേയം. ഇതോടെ മഞ്ജു കുടുംബശ്രീ കൂട്ടായ്മയുടെയും ബ്രാന്റ് അംബാസിഡറായി.

ഇപ്പോള്‍ കേള്‍ക്കുന്നു പുതിയ വാര്‍ത്ത. ക്യാന്‍സര്‍ രോഗം വന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടിമുറിച്ചു നല്‍കുന്ന ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ് മഞ്ജുവും. പാലക്കാട് സെന്റ് തോമസ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മഞ്ജു ക്യാമ്പ് ഫഌഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ധാത്രി ഹെയര്‍ ഓയിലിന്റെയും ബ്രാന്റ് അംബാസിഡറാണ് മഞ്ജു വാര്യര്‍. ക്യാന്‍സര്‍ രോഗം വന്ന് മടി നഷ്ടപ്പെട്ട കൂട്ടുകാരിക്ക് മഞ്ജു മുടി മുറിച്ചു നല്‍കുന്ന ഒരു പരസ്യചിത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതില്‍ ഒന്നാണ്.

<center><iframe width="100%" height="315" src="//www.youtube.com/embed/Lj0D_7KPVEM" frameborder="0" allowfullscreen></iframe></center>

English summary
Now, Manju Warrier, has kicked off yet another campaign — a hair donation drive for cancer patients, which she flagged off at a school in Palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X