മഞ്ജു വാര്യർക്ക് ദിലീപിൻ്റെ പഴയ ഫോണ്‍ കിട്ടി, കാവ്യയുമായുള്ള ചാറ്റ് നടിക്ക് കിട്ടിയത് ഇങ്ങനെ';ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസ് വിധിയിൽ പ്രതികരിച്ച് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. സാഹചര്യ തെളിവുകളെല്ലാം നൽകിയിട്ടും എട്ടാം പ്രതിക്ക് മോട്ടീവ് ഇല്ലെന്നാണ് കോടതി പറഞ്ഞതെന്ന് ടിബി മിനി പറഞ്ഞു. അഭിഭാഷകയുടെ വാക്കുകളിലേക്ക്
എട്ടാം പ്രതിക്ക് മാത്രം മോട്ടീവ് ഉണ്ടായില്ല എന്ന്. പറയുയാണ്. എട്ടാം പ്രതിയുടെ മോട്ടീവ് എന്ന് പറഞ്ഞിട്ട് കോടതി പറയുന്ന കാര്യങ്ങൾ ഒന്ന് മഞ്ജു വാര്യരുടെ അടുത്ത് കാവ്യ മാധവനുമായി ബന്ധം ഞങ്ങളുടെ ഈ വിക്ടിം പറഞ്ഞു എന്ന് പറയുന്നതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങൾ ഹാജരാക്കിയുണ്ട്. ചില ആളുകൾ പറയുകയാണ് 20 സാക്ഷികൾ കൂറുമാറിയെന്ന്. 261 സാക്ഷികളിൽ 20 പേര് കൂറുമാറി, ഈ കൂറുമാറിയർ ആരായിരുന്നു ദിലീപിന്റെ ഭാര്യ, അനിയൻ , അളിയൻ, ഏറ്റവും ബെസ്റ്റ് ഫ്രണ്ട് സിദ്ധിക്ക് ,ഏറ്റവും അടുത്ത കൂട്ടുകാരൻ ഇടവേള ബാബു, അത്തരം ആളുകൾ കൂറുമാറും.

എങ്കിലും ചില കാര്യങ്ങൾ കണ്ടെത്താൻ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേർക്കും, അതാണ് ഇൻവെസ്റ്റിഗേഷൻ എന്ന് പറയുന്നത്. ഈ തെളിവുകള എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദർ ഈസ് നോ മോട്ടീവ് എന്ന്. കാവ്യയും ദിലീപും തമ്മിലുള്ള ചാറ്റ് എങ്ങനെ കിട്ടിയെന്നത് വലിയ തമാശയാണ്. മഞ്ജു വാര്യരുടെ ഫോണ്‍ നഷ്ടപ്പെട്ടു. ചേട്ടാ എനിക്കൊരു മൊബൈൽ വേണം എന്ന് മഞ്ജു പറഞ്ഞു, നീ ഇപ്പോ മൊബൈൽ ഒന്നും മേടിക്കണ്ട എന്റെ പഴയ മൊബൈൽ എടുത്തോളാൻ പറഞ്ഞു. ആ മൊബൈലിൽ നിന്നാണ് മഞ്ജു ഈ കാര്യങ്ങൾ കാണുന്നത്.എന്നിട്ടും പറയുന്നത് മോട്ടീവ് ഇല്ല എന്ന്. ഞാൻ ഇതൊക്കെ പറയുന്നത് ജഡ്ജ്മെന്റിനെ ഞാൻ വിമർശിക്കുന്നില്ല, ഞാൻ ഒരു ഫാക്ട് പറയുകയാണ് . ഇൻവെസ്റ്റിഗേഷൻ നടത്തിയ കാര്യവും കോടതിയിൽ ഇപ്പോ ജഡ്ജ്മെൻറ് പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ്. ഫെയർ ക്രിട്ടിസിസം നമുക്ക് ഒരു പ്രശ്നവുമില്ല, പക്ഷെ ഞാൻ ഫാക്ട് ക്രിട്ടിസൈസ് ചെയ്യുന്നത് പോലുമില്ല, തീരുമാനിക്കേണ്ടത് നിങ്ങളാണ്.
മഞ്ജു വാര്യരും ഗീതു മോഹൻദാസും ഏറ്റവും പ്രധാനം അതിജീവിതയും വന്ന് പറഞ്ഞു ഇതാണ് കാരണമെന്ന്. അതല്ലേ പ്രധാനം .സാഹചര്യ തെളിവുകൾ എല്ലാം കൊടുത്തു ,കാവ്യ മാധവന്റെ അമ്മയെ വിളിച്ച് മഞ്ജു വാര്യർ സംസാരിച്ചിരുന്നു, ഈ പ്രതിക്ക് ഇദ്ദേഹത്തിനോട് ഉണ്ടാവാനായിട്ടുള്ള വൈരാഗ്യത്തിന്റെ മോട്ടീവ് എന്ന് പറയുന്നത് ഇതാണ്. അപ്പോൾ കോടതി അതിൽ പറയുന്നത് ഈ പ്രതി ഒരു ഡിവോഴ്സ് പെറ്റീഷൻ കൊടുത്തിരുന്നു, ആർക്കെതിരെ എമ്മിനെതിരെ. ഈ നോട്ടീസ് കിട്ടി കഴിഞ്ഞപ്പോൾ ഇത് ആരൊക്കെയോ ഇടപെട്ട് ആ പ്രശ്നം ജോയിൻ ഡിവോഴ്സിലേക്ക് എത്തി. ആ ജോയിൻ ഡിവോഴ്സ് പെറ്റീഷനിൽ സ്പെസിഫിക്കലി എഴുതിയേക്കുകയാണ് മറ്റേ ഡിവോഴ്സ് പെറ്റീഷനിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ ആരോപണവും ഞാൻ വിത്ഡ്രോ ചെയ്യുന്നു എന്ന്. അതുമാത്രമല്ല ഞാൻ ആ പെറ്റീഷനും വിത്ഡ്രോ ചെയ്യുന്നുവെന്ന്.
ദിലീപിന് ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല..മുകളിലേക്ക് നോക്കി അയാൾ പറഞ്ഞത്..;ശാന്തിവിള ദിനേശ്
അങ്ങനെ പറയുമ്പോൾ ആ പെറ്റീഷൻ എവിഡൻസിന് വാല്യൂ ഉണ്ടോ? ഇല്ല, പക്ഷേ നമ്മുടെ മേഡം പറയുന്നത് അതേ ഞാൻ എവിഡൻസിൽ എടുക്കു എന്നാണ്. ജഡ്ജ്മെന്റിൽ അങ്ങനെയല്ലേ. മിനിമം കോമൺ സെൻസ് ,ഞങ്ങൾ തോറ്റിട്ടില്ല നമ്മുടെ അതിജീവിത വിജയിച്ചിരിക്കുകയാണ്. ലോകം മുഴുവനുള്ള മലയാളികൾ എന്നോട് വിളിച്ച് മാഡം എത്ര പൈസ വേണം ഞങ്ങളുടെ പ്രാർത്ഥനകളുണ്ട് ഞങ്ങളുടെ മക്കളുടെ കണ്ണീരുണ്ട് ഞങ്ങളുടെ കുടുംബത്തിലെ കണ്ണീരുണ്ട് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കാം', ടിബി മിനി പറഞ്ഞു.












Click it and Unblock the Notifications