കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന്റെ കൊയ്ത്തുത്സവും മഞ്ജു ഉദ്ഘാടനം ചെയ്തു

  • By Aswathi
Google Oneindia Malayalam News

എറണാകുളം: നടന്‍ ശ്രീനിവാസന്റെ പാട്ടകൃഷിഭൂമിയിലെ ജൈവനെല്‍കൃഷിയുടെ കൊയ്ത്തുത്സവം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ പ്രസിഡന്റായ ഉദയംപേരൂര്‍ കണ്ടനാട് പാടശേഖര സമിതിയുടെ നെല്‍പ്പാടത്താണ് കൊയ്ത്തുത്സവം നടന്നത്. രാവിലെ തന്നെ മഞ്ജു എത്തി. സംഘാടകര്‍ക്കൊപ്പം നെല്ല് കൊയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

35 ഏക്കര്‍ വരുന്ന പാടത്താണ് ശ്രീനിവാസനും നാട്ടുകാരും ചേര്‍ന്ന് നെല്‍കൃഷി ഇറക്കിയത്. ശ്രീനിവാസന്റെ വീടിനോടടുത്തുള്ള പാടത്ത് രണ്ട് വര്‍ഷം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടര ഏക്കറില്‍ നെല്‍കൃഷി ഇറക്കിയത്. ഇത് പിന്നീട് ശ്രീനിവാസന്‍ പ്രസിഡന്റായി പാടശേഖര സമിതി രൂപീകരിച്ച് വിപുലപ്പെടുത്തുകയായിരുന്നു.

manju-warrier-inaugurating-sreenivasan-s-paddy

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് വിഷപ്പച്ചറികളുടെ ഉപയോഗം മൂലമാണെന്ന തിരിച്ചറിവാണ് കീടനാശിനിയില്ലാത്ത പച്ചക്കറിയും നെല്ലും കൃഷി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ശ്രീനിവാസന്‍ പറഞ്ഞു. പി രാജീവ് എംപിയുടെ ഉദയംപേരൂര്‍ ആദര്‍ശഗ്രാമം പദ്ധതിയുടെ അംബാസഡര്‍ കൂടെയാണ് ശ്രീനിവാസന്‍.

കുടുംബശ്രീ വാര്‍ഷികയോഗത്തില്‍ പങ്കെടുത്ത നാലായിരത്തോളം വരുന്ന വീട്ടമ്മമാരോട് പച്ചക്കറി കൃഷി നടത്താന്‍ ആവശ്യപ്പെട്ട ശ്രീനിവാസന്‍ അതിനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ജൈവകൃഷിയുടെ വക്താവായി തന്നെ കൊയ്ത്തുത്സവത്തിന് വിളിച്ചതിന് മഞ്ജുവാര്യര്‍ സന്തോഷം പ്രകടിപ്പിച്ചു.

English summary
Manju Warrier inaugurating Sreenivasan's paddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X