ദിലീപ് ജയിലിൽ..! മഞ്ജു അടുത്ത പോരാട്ടത്തിന്..! ദിലീപിന് ഇതിലും വലിയ തോല്‍വിയില്ല..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിനിമാരംഗത്തെ പ്രമുഖരാണ് പിന്നിലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താരരാജാക്കന്മാര്‍ അടക്കം അക്കാര്യത്തില്‍ മൗനം പാലിച്ചു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. പിന്നീടാ അന്വേഷണം ദിലീപിന്റെ അറസ്‌ററിലും ജയില്‍ വാസത്തിലും വരെ എത്തി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു വാര്യര്‍ അടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കിയ ദിലീപ്..!! നടന്റെ വികൃതമുഖം തുറന്നുകാട്ടി തിരക്കഥാകൃത്ത് !!

വിവാദമായ മോചനം

വിവാദമായ മോചനം

സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് അത്രയൊന്നും വലിയ താരമല്ലാത്ത ദിലീപിനെ മഞ്ജു വാര്യര്‍ പ്രണയവിവാഹം ചെയ്യുന്നത്. പതിനനഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പ് ഇരുവരും ഔദ്യോഗികമായി വേര്‍പിരിയുകയും ചെയ്തു.

കാവ്യയുമായി ബന്ധം

കാവ്യയുമായി ബന്ധം

നടി കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധമാണ് വിവാഹബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം എന്നാണ് റി്‌പ്പോര്‍ട്ടുകള്‍. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി അച്ഛന്റെ ഒപ്പം നിന്നു.

മകൾക്ക് വേണ്ടി

മകൾക്ക് വേണ്ടി

അതിന് ശേഷം എറണാകുളത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് മഞ്ജുവിന്റെ താമസം. എന്നാലിപ്പോള്‍ പന്ത് മഞ്ജുവിന്റെ കോര്‍ട്ടിലാണ്. ദിലീപിനെ അറസ്‌ററ് ചെയ്ത സാഹചര്യത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാനുള്ള നിയമപോരാട്ടം മഞ്ജു നടത്തുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഞ്ജുവിന് അനുകൂലം

മഞ്ജുവിന് അനുകൂലം

മീനാക്ഷിയെ ഒപ്പം നിര്‍ത്താന്‍ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കുന്ന കാര്യം മഞ്ജു ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. നിലവിലെ സാഹചര്യങ്ങള്‍ നിയമപരമായി മഞ്ജു എന്ന അമ്മയ്ക്ക് ഏറെ അനുകൂലമാണിപ്പോള്‍.

ദിലീപിന് കഷ്ടകാലം

ദിലീപിന് കഷ്ടകാലം

ദിലീപിപ്പോള്‍ പീഡനക്കേസിലെ പ്രതിയാണ്. ഭാര്യയായ നടി കാവ്യ മാധവനും അമ്മ ശ്യാമളയും ഇതേ കേസില്‍ സംശയത്തിന്റെ നിഴലിലുമാണ്. മാത്രമല്ല ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ തുടങ്ങിയവരും കേസില്‍ പ്രതികളാണ്.

മീനാക്ഷി ആർക്കൊപ്പം

മീനാക്ഷി ആർക്കൊപ്പം

ദിലീപിന്റെ ഇടപാടുകള്‍ സംബന്ധിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മീനാക്ഷി ഇവരുടെ ആരുടെ ഒപ്പവും സുരക്ഷിതയല്ല എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് മഞ്ജുവിന് മുതലാക്കാനാവും.

കോടതി തീരുമാനം

കോടതി തീരുമാനം

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനൊപ്പം മകള്‍ നില്‍ക്കട്ടെ എന്ന് കോടതി ഒരിക്കലും തീരുമാനമെടുക്കാന്‍ സാധ്യതയില്ല. മാത്രമല്ല സ്വന്തമായി തീരുമാനം എടുക്കാനുള്ള പ്രായം മീനാക്ഷിക്കില്ല എന്നതും അനുകൂല ഘടകമാണ്.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

മഞ്ജു രണ്ടാമത് വിവാഹം ചെയ്തിട്ടില്ല എന്നതും, സാമ്പത്തികമായി നല്ല നിലയിലാണ് എന്നതും കോടതി മഞ്ജുവിന് അനുകൂലമായി തീരുമാനമെടുക്കാന്‍ സഹായകമാവും. മഞ്ജു മകള്‍ക്ക് വേണ്ടി കോടതി കയറിയാല്‍ വിജയം ഉറപ്പാണ്.

പ്രതികരിക്കാതെ മഞ്ജു

പ്രതികരിക്കാതെ മഞ്ജു

എന്നാലിതേക്കുറിച്ച് മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലെ തകര്‍ന്ന അവസ്ഥയില്‍ മകളെ ഒരു നിയമപോരാട്ടത്തിലേക്ക് പെട്ടെന്ന് വലിച്ചിടാന്‍ മഞ്ജു താല്‍പര്യപ്പെട്ടേക്കില്ല. മകളോട് കാര്യം പറഞ്ഞ് മനസ്സിലാക്കി കൂടെ നിര്‍ത്താനാവും ആദ്യ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Manju Warrier may move to court for daughter Meenakshi
Please Wait while comments are loading...