സംഘപരിവാറിന് മഞ്ജു വാര്യരുടെ കിണ്ണംകാച്ചി മറുപടി..കുത്തിത്തിരുപ്പുണ്ടാക്കാതെ സംഘികളേ..

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട് : മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നായികയാവുന്ന മഞ്ജുവാര്യര്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ് സംഘികള്‍ ആക്രമണം തുടങ്ങിയത്.

Read Also:മഞ്ജു വാര്യരല്ല..മഞ്ജുലുദ്ദീന്‍..!!ആമിയില്‍ മാധവിക്കുട്ടിയാവുന്ന മഞ്ജു വാര്യർക്കെതിരെ സംഘി ആക്രമണം !

Read Also:രാത്രിയായാല്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ശീല്‍ക്കാരങ്ങള്‍..പ്രിന്‍സിപ്പാളിന് അറിയേണ്ടത്.. !!

കമലിന്റെ ചിത്രമെന്നതും ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് മാറിയ എഴുത്തുകാരിയുടെ ചിത്രമെന്ന നിലയിലും സംഘകള്‍ക്ക് തെറിവിളിക്കാന്‍ ആമിയില്‍ കാരണങ്ങളേറെയുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മഞ്ജുവിന് കലക്കന്‍ മറുപടിയുണ്ട്.

സംഘികൾക്ക് മറുപടി

ആമിയെക്കുറിച്ചുള്ള മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനാവശ്യ വിവാദമുണ്ടാക്കുന്ന സംഘികള്‍ക്കുള്ള മറുപടിയാണ്. ആമിയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നാണ് മഞ്ജു വ്യക്തമാക്കുന്നത്.

കമൽ ഗുരുതുല്യൻ

സംവിധായകന്‍ കമലിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി ചിത്രത്തില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനത്തെ വ്യാഖ്യാനിക്കരുത്. കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി പറയുന്നു.

രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ട

കമലിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനായത് അഭിനയ ജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍സാറിന്റെ രാഷ്ട്രീയമല്ല അദ്ദേഹത്തോടൊപ്പം 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തിലാണ് താനെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു.

എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം

തന്റെ രാഷ്ട്രീയം എന്താണെന്നും മഞ്ജു വെളിപ്പെടുത്തുന്നു. ഭാരതത്തില്‍ ജനിച്ച ഏതൊരു ആളെപ്പോലെയും തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയം. എന്നും രണ്ടുനേരം അമ്പലത്തില്‍ പോവുകയും പള്ളിക്കും മസ്ജിദിനും മുന്‍പില്‍ പ്രണമിക്കുകയും ചെയ്യുന്നയാളാണ് താനെന്നും മഞ്ജു പറയുന്നു.

സിനിമ കലാരൂപം മാത്രം

ആമിയെ ഒരു സിനിമയായും തന്റെത് അതിലെ കഥാപാത്രമായും മാത്രം കാണാന്‍ മഞ്ജുു ആവശ്യപ്പെടുന്നു. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല രാഷ്ട്രീയവും കാണും. അതൊക്കെ മറന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നത് നല്ലൊരു സിനിമ സൃഷ്ടിക്കാനാണ്.

അവരുടെ ഉദ്ദേശം വേറെ

ആമിയ്ക്ക് ഇല്ലാത്ത അര്‍ത്ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്ക് പോസ്‌ററില്‍ കുറിക്കുന്നു. വിവാദചര്‍ച്ചകള്‍ക്ക് പകരം ഈ നല്ല സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍്ക്കാനും മഞ്ജു അഭ്യര്‍ത്ഥിക്കുന്നു.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
Actor Manju Warrier has given reply to Sanghpariwar criticism against her new movie Aami.
Please Wait while comments are loading...