കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ എല്‍ഡിഎഫ്, ഇരിക്കൂറും അഴീക്കോട്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മനോരമ സര്‍വേ

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നടക്കുന്ന വന്‍ പോരാട്ടമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ സര്‍വേ. കണ്ണൂരില്‍ ഇത്തവണയും എല്‍ഡിഎഫ് ജയിക്കുമെന്ന് സര്‍വേ. സതീശന്‍ പാച്ചേനിക്കെതിരെ കടന്നപ്പള്ളി മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വേ പറയുന്നു. അതേസമയം ഇരിക്കൂറിലും അഴീക്കോട്ടും യുഡിഎഫ് തന്നെയാണ് മുന്നില്‍. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരിക്കൂറില്‍ കോണ്‍ഗ്രസും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം വെറും 3.56 ശതമാനം മാത്രമാണ്. അതേസമയം അഴീക്കോട്ട് മണ്ഡലത്തില്‍ കെഎം ഷാജി കടുത്ത മണ്ഡലമാണ് നേരിടുന്നത്. നിലവില്‍ മുന്‍തൂക്കം ഷാജിക്കാണ്.

1

ധര്‍മടത്ത് പിണറായി വിജയന്‍ തന്നെ വിജയിക്കുമെന്നും സര്‍വേ പറയുന്നു. രണ്ടാം സ്ഥാനത്ത് യുഡിഎഫ് എത്തും. തലശ്ശേരിയിലും എല്‍ഡിഎഫ് തന്നെ മുന്നേറ്റം നടത്തും. എഎന്‍ ഷംസീര്‍ ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നും സര്‍വേ വിലയിരുത്തുന്നു. കൂത്തുപറമ്പ് സീറ്റും എല്‍ഡിഎഫ് നിലനിര്‍ത്തും. എല്‍ജെഡിയുടെ കെപി മോഹനന്‍ ആണ് ഇവിടെ മത്സരിക്കുന്നത്. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തും. മട്ടന്നൂരില്‍ കെകെ ശൈലജ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പേരാവൂരില്‍ ഇത്തവണ എല്‍ഡിഎഫ് നേട്ടമുണ്ടാക്കും. സണ്ണി ജോസഫിനെ സക്കീര്‍ ഹുസൈന്‍ അട്ടിമറിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

കണ്ണൂരില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും. എന്‍ഡിഎ ഒരു സീറ്റ് പോലും ലഭിക്കില്ല. എല്‍ഡിഎഫിന് 51 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫ് 34 ശതമാനത്തില്‍ എത്തും. അതേസമയം കാസര്‍കോട് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമാണെങ്കിലും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് പ്രവചനം. തൃക്കരിപ്പൂരില്‍ അട്ടിമറി സാധ്യതയും സര്‍വേ പ്രവചിക്കപ്പെടുന്നു. കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് വീതം നേടും. എന്‍ഡിഎ ജില്ലയില്‍ അക്കൗണ്ട് തുറക്കുമെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

English summary
manorama pre poll survey predicts ldf will win kannur seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X