കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍സൂര്‍ കൊലപാതകം ദൗർഭാഗ്യകരമായ സംഭവം; സമാധാനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഎം

Google Oneindia Malayalam News

കണ്ണൂര്‍: മൻസൂർ വധിക്കപ്പെട്ട ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവം ചൂണ്ടിക്കാട്ടി മുസ്ലിംലീഗുകാർ സംസ്ഥാന വ്യാപകമായി കൊടിയ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് സിപിഎം. പൂർണ സമാധാനം നിലനിൽക്കുന്ന വിദൂര പ്രദേശങ്ങൾപോലും സങ്കുചിത ലക്ഷ്യംവച്ച് ആയുധങ്ങൾ ചുഴറ്റി കലാപകലുഷിതമാക്കുന്നുമുണ്ടെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിലൂടെ സിപിഎം അഭിപ്രായപ്പെടുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തുടങ്ങി വോട്ടെടുപ്പ്‌ ദിനത്തിൽ തുടർന്ന്‌ മൻസൂറിന്റെ വിലാപയാത്ര മറയാക്കി അതിരുവിട്ട കൊലവിളിയും അതിക്രമപരമ്പരകളും ഇനിയും അവസാനിപ്പിച്ചിട്ടില്ല. സിപിഐ എം-- എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകൾ പലയിടത്തും കമ്പിപ്പാരകളും മഴുവും മറ്റ്‌ മാരകായുധങ്ങളും ഉപയോഗിച്ച്‌ തല്ലിപ്പൊളിച്ച്‌ അഗ്നിക്ക് ഇരയാക്കി. തെരഞ്ഞെടുപ്പിനുശേഷം കലാപമുണ്ടാക്കാൻ രഹസ്യകേന്ദ്രത്തിൽ ശേഖരിച്ചുവച്ചതിൽനിന്ന്‌ വൻതോതിൽ ഇറക്കിയ ഡീസൽഫിൽട്ടറുകൾ ഉപയോഗിച്ചായിരുന്നു പ്രത്യേക രീതിയിലുള്ള തീയിടലുകളെന്നത്‌ മികച്ച ആസൂത്രണത്തിന്റെ തെളിവാണെന്നും സിപിഎം ആരോപിക്കുന്നു.

cpm

ഏതു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരുസംഭവവും മനുഷ്യഹത്യയിലേക്ക്‌ എത്തരുതെന്നതാണ്‌ സിപിഐ എം നിലപാട്‌. ഒരു ജീവനും നഷ്ടമാകരുത്‌. കൊലപാതകം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. 2016 മെയ്‌ 25ന്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റശേഷം രാഷ്‌ട്രീയ കൊലപാതകങ്ങൾ കുറഞ്ഞത്‌ ഏറെ ആശ്വാസകരമായിരുന്നു. സ്വന്തം പ്രവർത്തകരെ അരുംകൊല ചെയ്യുമ്പോഴും സംഘർഷങ്ങൾക്ക്‌ അറുതിവരുത്താൻ മനസ്സ്‌ തുറന്ന ചർച്ചയ്‌ക്കും കൂടിയാലോചനയ്‌ക്കും വിട്ടുവീഴ്‌ചയ്‌ക്കും പാർടി എല്ലായ്‌പ്പോഴും സന്നദ്ധമായിട്ടുമുണ്ടുട്ടെന്നും മുഖപ്രസംഗത്തിലൂടെ ചൂട്ടിക്കാട്ടുന്നു.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

സമാധാനചർച്ചയിൽ എല്ലാവരും ഒരുമിച്ച്‌ നിൽക്കുകയാണ്‌ വേണ്ടത്‌. പകരം സമുന്നത സിപിഐ എം നേതാക്കളുടെയും ചില മുസ്ലിം സാമൂഹ്യ സംഘടനകളുടെയും പേരെടുത്തുവിളിച്ച്‌ മുസ്ലിംലീഗ്‌-- യൂത്ത്‌ലീഗ്‌ നേതാക്കൾ പരസ്യമായ കൊലവിളി പ്രസംഗങ്ങളാണ്‌ നടത്തുന്നത്‌. റമദാൻ കഴിഞ്ഞാൽ ഒന്നിന്‌ നൂറായി പകരംവീട്ടുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങളിൽ പ്രകോപന മുദ്രാവാക്യങ്ങളുമുണ്ടായി. ഇത്തരം അതിക്രമ ഭാഷ അടിയന്തരമായി ഉപേക്ഷിച്ച്‌ തീക്കളി അവസാനിപ്പിക്കാൻ മുസ്ലിംലീഗുകാർ തയ്യാറാകണം. അതിന്‌ ആ പാർടിയുടെ നേതൃത്വം മുൻകൈ എടുക്കേണ്ടതുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
Mansoor murder unfortunate incident; The CPM wants to stand together for peace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X