Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ അഞ്ച് പേര്‍ മരിച്ചു. 20 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

സേലത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെ, ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടിലാണ് അപകടമുണ്ടായത്.

malapuram-map

ബസില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 31 പേര്‍ ഉണ്ടായിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (52), ഓമന (42), ദേവി (67), സൂര്യ (13), ആകാശ് (13) എന്നിവരാണ് മരിച്ചത്. നാല് പേര്‍ സംഭവ സ്ഥലത്തും ആകാശ് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി

പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു; 9497987163, 9497980659, 0483-2734993

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+