സിപിഎമ്മില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്, പാര്‍ട്ടി വിട്ടവര്‍ സിപിഐയിലേക്ക് ചേക്കേറി
സിപിഎമ്മില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്, പാര്‍ട്ടി വിട്ടവര്‍ സിപിഐയിലേക്ക് ചേക്കേറി
പാലക്കാട്: സിപിഎമ്മിന് ആഘാതം സൃഷ്ടിച്ച് കൂട്ട ഇറങ്ങിപ്പോക്ക്. പാലക്കാട് മണ്ണൂരിലാണ് സംഭവം. പാര്‍ട്ടി വിട്ടവര്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെയാണ് സിപിഎമ്മില്‍ നിന്ന് കൂട്ട ഇറങ്ങിപ്പോക്ക് ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു മുമ്പായി രണ്ടു പേര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടതാണ് അപ്രതീക്ഷിത കൊഴിഞ്ഞുപോക്കിന് കാരണമായത്. വിമതരും പാര്‍ട്ടിയും പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ശക്തി പരീക്ഷണം നടത്തിയതോടെ അകല്‍ച്ചയും കൂടി. തുടര്‍ന്നാണ് പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ നിരവധി പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചത്.

സിപിഐക്ക് കാര്യമായ വേരോട്ടമില്ലാത്ത മേഖലയാണ് മണ്ണൂര്‍. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെ മൈതാനത്ത് പൊതുസമ്മേളനം ക്രമീകരിച്ചാണ് സിപിഐ പുതിയ അംഗങ്ങളുടെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്. റാലിയും സംഘടിപ്പിച്ചിരുന്നു. അഞ്ഞൂറിലധികം ആളുകളാണ് പങ്കെടുത്തത്.
വിമത നീക്കം മുതലാക്കി സിപിഐ മേഖലയില്‍ പത്ത് ബ്രാഞ്ച് കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റിയും രൂപീകരിച്ചാണ് വിപുലമായ സമ്മേളനം ക്രമീകരിച്ചത്. സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന പ്രദേശമാണ് മണ്ണൂര്‍.












Click it and Unblock the Notifications