നിലമ്പൂരിലെ മാവോയിസ്റ്റ് ചരമവാര്‍ഷികം: നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് ഐജി, കരുളായിയില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റര്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കഴിഞ്ഞ നവംബര്‍ 24ന് കരുളായി പടുക്ക വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി: എം.ആര്‍ അജിത് കുമാര്‍ നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നു. മേഖലയില്‍ കനത്ത സുരക്ഷയാണ് ദിവസങ്ങളായി പോലീസ് തുടരുന്നത്.

പോലീസിൽ ചിലപ്പോൾ പഴയ ശീലങ്ങൾ തികട്ടിവരുന്നു: മുഖ്യമന്ത്രി

അതേ സമയം കരുളായിയില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു, ജനകീയ സമിതി കരുളായി എന്ന പേരിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റര്‍ പ്രത്യക്ഷപെട്ടത്. കരുളായി ടൗണിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളത് മാവോയിസ്റ്റ് ഭീകരന്‍മാരെ സഹായിക്കുന്ന ജനവഞ്ചകരെ തിരിച്ചറിയുക എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.കരുളായി വനമേഖലയില്‍ സ്വജീവന്‍ പണയം വെച്ച് ജനങ്ങള്‍ക്ക് വേണ്ടി മാവോയിസ്റ്റുകളോട് പോരാടിയ കേരളാ പോലീസിനും തണ്ടര്‍ ബോള്‍ട്ടിനും അഭിവാദ്യങ്ങളും പോസ്റ്ററിന്റെ ഉള്ളടക്കത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഭരണ കക്ഷിയില്‍ പെട്ടവര്‍ തന്നെ മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചത്‌വിമര്‍ശന വിധേയമായിരുന്നു. കരുളായില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

poster1

എന്നാല്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കെല്ലാം അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാത്രികാലങ്ങളില്‍ വനത്തിനുള്ളില്‍ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. തണ്ടര്‍ബോള്‍ട്ട് വനത്തിനുള്ളിലും സ്‌റ്റേഷനുകളിലുമായി വിന്യസിച്ചിട്ടുണ്ട്. ഏത് സമയത്തും പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അത് നേരിടുന്നതിനുള്ള എല്ലാ സന്നാഹങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.

postar2

നിലമ്പൂര്‍ കാടുകളില്‍ കുറഞ്ഞ നാളുകളായി മാവോയിസ്റ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മാവോയിസ്റ്റുകള്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഐ.ജി തന്നെ നേരിട്ട് നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നത്.

നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അഞ്ച് ജില്ലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരിലെ കരുളായി വനമേഖലയില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഈ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. പോലീസുമായി മാവോയിസ്റ്റുകള്‍ നേരിട്ട് ഏറ്റുമുട്ടിയ മലപ്പുറം ജില്ലയില്‍ ഏഴ് സ്‌റ്റേഷനുകള്‍ക്കാണു പ്രത്യേക സുരക്ഷ. നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട സ്‌റ്റേഷനുകള്‍ക്കും കോഴിക്കോട്ട് തിരുവമ്പാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്‌റ്റേഷനുകള്‍ക്കുമാണ് പ്രത്യേക സുരക്ഷ.

വനാതിര്‍ത്തിയിലുളള ആദിവാസി കേളനികളും പോലീസ് നീരീക്ഷണത്തിലാണ്. നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ വാര്‍ഷികമായ നവംബര്‍ 24ന് തിരിച്ചടി നടത്തുമെന്ന് പ്രഖ്യാപിച്ച് മാവോയിസിറ്റുകള്‍ ലഘുലേഖ ഇറക്കിയിരുന്നു. വഴിക്കടവ് വനമേഖലയിലെ പുഞ്ചക്കൊല്ലി കാട്ടുനായ്ക്കര്‍ കോളനിയില്‍ ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് പതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പോലീസ് അകമ്പടിയില്ലാതെ ഉള്‍ക്കാട്ടിലേക്ക് പോകരുതെന്ന് വനംവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.


English summary
Maoist death anniversary; Anti Maoist posters in Karulayi, IG conducted camp
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്