കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയെ നയിച്ച മാര്‍ മാത്യൂ ആനിക്കുഴികാട്ടില്‍ കര്‍മ്മദൗത്യം അവസാനിപ്പിച്ച് പടിയിറങ്ങി, രൂപതയെ ഇനി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നയിക്കും...

  • By Desk
Google Oneindia Malayalam News

ഇടുക്കി:ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയെ നയിച്ച മാര്‍ മാത്യൂ ആനിക്കുഴികാട്ടില്‍ തന്റെ കര്‍മ്മ ദൗത്യം മാര്‍ ജോണ്‍ നെല്ലികുന്നേലിന് കൈമാറിയപ്പോള്‍ പതിനായിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സാക്ഷികളായി.വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ദ്വിതീയ മെത്രാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഒന്നര മാസമായി മലയോര ജനത ഈ ചടങ്ങിന് സാക്ഷികളാകാന്‍ വിപുലമായ ഒരുക്കങ്ങളായിരുന്നു ദേവാലയത്തില്‍ നടത്തിയിരുന്നത്്.

 priest

സെന്റ്് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സമീപത്ത് നിന്നും വിശ്വാസികള്‍ അണിനിരന്ന പ്രദിക്ഷണം ദേവാലയത്തില്‍ പ്രവേശിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്ത്വം വഹിച്ചൂ. ഇടുക്കിയുടെ പ്രധമ മെത്രാന്‍ മാര്‍ മാത്യൂ ആനി കുഴികാട്ടിലും കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തിലും സഹകാര്‍മ്മികരായിരുന്നു.

ശിരസില്‍ അണിയുന്ന മുടിയും അംശവടിയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നും ഏറ്റു വാങ്ങിയതോടെ ഇടുക്കി രൂപതയുടെ അജപാലക ചുമതല മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് ലഭിച്ചു. രാവിലെ മുതല്‍ വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയുടെ പരിസരങ്ങളിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു.പതിനായിരത്തോളം ആളുകള്‍ക്ക് ചടങ്ങ് വീക്ഷിക്കുവാനുള്ള സൗകര്യങ്ങളാണ് ദേവാലയ പരിസരത്ത് തയ്യാറാക്കിയിരുന്നത്. മുപ്പതോളം മെത്രാന്‍മാര്‍ ,തിരുവസ്ത്രമണിഞ്ഞ ഇരുന്നൂറ്റി അന്‍പതോളം വൈദികരും രൂപതയിലെ 156 ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

അഴിമതി: ദക്ഷിണകൊറിന്‍ മുന്‍ പ്രസിഡന്‍റിന് 24 വര്‍ഷം തടവ്അഴിമതി: ദക്ഷിണകൊറിന്‍ മുന്‍ പ്രസിഡന്‍റിന് 24 വര്‍ഷം തടവ്

English summary
mar mathew anikuzhikattil ends his priesthood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X