Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാൽ പ്രശ്നമില്ല; തുറന്നടിച്ച് മറിയക്കുട്ടി

അടിമാലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനം ഉണ്ടായാൽ പ്രശ്നം ഇല്ലെന്നും താൻ ആരുടെയും ചെലവിൽ അല്ല ജീവിക്കുന്നതെന്നും മറിയക്കുട്ടി. ഒരു പാർട്ടിയുടേയും പൈസ വാങ്ങിയിട്ടില്ല, വൃത്തികേട് കാണിക്കുന്നത് കണ്ടാൽ പറയും. അത് തന്റെ സ്വഭാവമാണെന്നും മറിയക്കുട്ടി പറഞ്ഞു. സുരേഷ് ​ഗോപിയെ ഇഷ്ടമാണെന്നും മറിയക്കുട്ടി പറഞ്ഞു.

കോവിഡ് സമയത്ത് കേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോ അരി കിട്ടി. ഇപ്പോൾ 9 മാസത്തേക്ക് അരി തരുന്നുണ്ട്. ആറായിരം രൂപ മാസം തരുന്നുണ്ട്. അതില്ലായിരുന്നെങ്കിൽ ഞങ്ങൾ ചത്ത് പോയെനെ. പിണറായി വിജയൻ തരുന്നത് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിമർശനം ഉണ്ടായാവ്‍ പ്രശ്നമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

pm

ഞാൻ ആരുടേയും ചെലവിൽ അല്ല ജീവിക്കുന്നത്. ഒരു പാർട്ടിയുടേയും പൈസ വാങ്ങിയിട്ടില്ല., മറിയക്കുട്ടി പറഞ്ഞു. കണ്ടത് പറയുമെന്നും വൃത്തികേട് കാണിക്കുന്നതു കണ്ടാൽ പറയുമെന്നും അത് തന്റെ സ്വഭാവമാണെന്നും രാഷ്ട്രീയം നോക്കിയല്ല വന്നതെന്നും മറിയകുട്ടി പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന കള്ളത്തരം പ്രധാനമന്ത്രിയോട് പറയുമെന്നും അവർ പറഞ്ഞു. റോഡിൽ കൂടി വിനോദ യാത്ര നടക്കുന്നുണ്ട്. ജനത്തിന് എന്തെങ്കിലും ​ഗുണമുണ്ടോ. ‍ഞങ്ങൾക്ക് ആർക്കും ​ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്ക് വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ​ഗുണ്ടകളുമായിട്ടാണ് വരുന്നത്, അത് നാട് നന്നാക്കാനാണോ.

പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. അരി കിട്ടിയിട്ടില്ല. പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടല്ല. പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഞാൻ ഒന്നും കണ്ടിട്ടില്ല, അവർ പറഞ്ഞു.

പിണറായി അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും റിയാസും തോമസ് ഐസക്കും സജി ചെറിയാനുമാണ് തീരുമാനിക്കുന്നതെന്നും അവരൊന്നും നല്ല ബോധത്തോടെയല്ല നടക്കുന്നതെന്നും മറിയക്കുട്ടി പറഞ്ഞു. ജീവിതത്തിൽ പിണറായിയേയും കൂട്ടരേയും സന്തോഷിപ്പിക്കില്ല. അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ ഒരു പാർട്ടിയോടും പ്രത്യേക ഇഷ്ടമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ മാറ്റം ഉണ്ടാകും. മൈത്രാന്മാരെ സജി ചെറിയാൻ പറഞ്ഞത് എന്താണ്. മുഖ്യമന്ത്രിയല്ലേ സജി ചെറിയാന് കടിഞ്ഞാൻ ഇടേണ്ടത്. എം എം മണിക്ക് സജി ചെറിയാന്റത്ര ഭ്രാന്തില്ല, ഇതിലും ഭേദമാണ്, മറിയക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+