തീരാത്ത കല്യാണ ചര്‍ച്ച!! റിയാസും ഹംസയും പിന്നെ... 'പ്രായ'ത്തില്‍ കൈവച്ച് കേന്ദ്രവും
കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ടാണ് മുസ്ലിം സംഘടനകള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തിരഞ്ഞത്. മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പള്ളികളില്‍ പ്രചാരണത്തിനും പ്രതിഷേധത്തിനും തീരുമാനിച്ചെങ്കിലും കെടി ജലീലും വി അബ്ദുറഹ്മാനും നടത്തിയ ഇടപെടല്‍ മുഖ്യമന്ത്രി-സമസ്ത ചര്‍ച്ചയിലേക്ക് നയിച്ചു.
ഒടുവില്‍ പള്ളി പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്‍മാറിയതോടെ മുസ്ലിം ലീഗിന് കാലിടറി. എങ്കിലും കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ വഖഫ് സംരക്ഷണ റാലി നടത്തി കരുത്തു കാട്ടി ലീഗ്. അവിടെ നിന്നാണ് വഖഫ് ചര്‍ച്ചയില്‍ കല്യാണം കയറിക്കൂടിയത്. അത് മുസ്ലിം ലീഗിന് തിരിച്ചടിയായെങ്കിലും ഇപ്പോള്‍ ഇടതുപക്ഷത്തിന് പണിയാകുന്നിടത്തേക്ക് എത്തി ചര്‍ച്ചകള്‍....
സൗദി രാജാവ് സല്മാന് എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

മുസ്ലിം ലീഗ് സംസ്ഥാന നേതാവ് അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹത്തെ വിമര്‍ശിച്ച് സംസാരിച്ചത് വഖഫ് റാലിയില്‍ വച്ചാണ്. മുസ്ലിമായ റിയാസിന്റെ വിവാഹം ഇസ്ലാം നിര്‍ദേശിക്കുന്ന പോലെ അല്ല നടന്നത് എന്നായിരുന്നു കല്ലായിയുടെ വിമര്‍ശനത്തിന്റെ കാതല്‍. അദ്ദേഹത്തിന്റെ വിമര്‍ശനം വിഷയം വഴിതിരിച്ചുവിട്ടു. വഖഫിനേക്കാള്‍ വലിയ ചര്‍ച്ച കല്യാണമായി. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിനും അപകടം മണത്തു.

സാദിഖലി ശിഹാബ് തങ്ങള്‍ മന്ത്രി റിയാസിനെ നേരിട്ട് വിളിച്ച് 'സോറി' പറഞ്ഞ് കാര്യങ്ങള്‍ ഒതുക്കാന്‍ ശ്രമം നടത്തി. എങ്കിലും സൈബറിടത്തില്‍ ചര്‍ച്ച പൊടിപൊടിച്ചു. കല്ലായിയും ഖേദത്തോടെ സംസാരിച്ചു. പ്രശ്‌നം അവിടെ തീരുമെന്ന് കരുതിയെങ്കലും മറിച്ചാണ് സംഭവിച്ചത്. പ്രാദേശിക ചാനലിനോട് വഖഫ് ചെയര്‍മാന്‍ ടികെ ഹംസ നടത്തിയ പ്രതികരണം വീണ്ടും വിവാദത്തിന് തിരികൊളുത്തി.

മറ്റു മതങ്ങളുടെ വേദങ്ങളെ ആദരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. വേദങ്ങളില്‍ വിശ്വസിക്കുന്നവരെ വിവാഹം ചെയ്യുന്നതിന് തടസമില്ല. ജൂതരും ക്രൈസ്തവരുമാണ് വേദക്കാരെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ സാമവേദവും ഋഗ്വേദവും യജുര്‍വേദവും അഥര്‍വ വേദവുമെല്ലാം വേദങ്ങളാണ്. അപ്പോള്‍ റിയാസ് ചെയ്തതില്‍ എന്താണ് തെറ്റ് എന്ന ചോദ്യമാണ് ടികെ ഹംസ ഉന്നയിച്ചത്.

ടികെ ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. ബഹാവുദ്ദീന്‍ നദ്‌വി ലേഖനമെഴുതി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പൊതുപരിപാടിയില്‍ വിമര്‍ശിച്ചു. എസ്‌വൈഎസ് നേതാവ് എന്‍വി അബ്ദുറസാഖ് സഖാഫിയും ടികെ ഹംസക്കെതിരെ രംഗത്തുവന്നു. ഇതോടെ കല്യാണ ചര്‍ച്ച തകൃതിയായി.
ബിജെപിക്ക് ശക്തി കേന്ദ്രത്തില്‍ അടിയൊഴുക്ക് ഭയം!! 8 ആഴ്ചക്കിടെ മോദി വന്നത് 6 തവണ...

മിശ്ര വിവാഹത്തെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് സമസ്ത നേതാക്കള്‍ പറയുന്നു. ജൂത-ക്രൈസ്തവ മതത്തിലുള്ളവരുമായി വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും അതിന് വ്യക്തമായ നിബന്ധനകളുണ്ടെന്നും അവര്‍ വിശദീകരിച്ചു. ഖുര്‍ആന്‍ ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ജിഫ്രി തങ്ങളുടെ പ്രതികരണത്തോടെ വിവാദം നിലയ്ക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

അതേസമയം, മറുഭാഗത്ത് മറ്റൊരു വിവാഹ ചര്‍ച്ചകളും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. മുമ്പ് സ്ത്രീകളുടെ വിവാഹ പ്രായം 15 ആയിരുന്നു. നിലവില്‍ 18 ആണ്. ഇത് 21 ആക്കി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. ഇനി പാര്‍ലമെന്റില്‍ ബില്ല് പാസാക്കി നിയമമാക്കുകയാണ് അടുത്ത ഘട്ടം.
അസ്സലാമു അലൈക്കും ചൊല്ലി മൊഞ്ചത്തിയായി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ പാര്‍ലമെന്റിലും പുറത്തും നിരവധി പേര്‍ രംഗത്തുവന്നു. ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. വൃന്ദ കാരാട്ട്, ആനി രാജ, ഫാത്തിമ തഹ്ലിയ തുടങ്ങിയരും മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിച്ചതോടെ വിഷയം സജീവ ചര്‍ച്ചയാണ്.