പൊലീസിന്റെ ആദ്യരാത്രി കലക്കാനെത്തിയവര്‍ പിടിയില്‍
കൊയിലാണ്ടി: മാരേജ് റാഗിങും ഇപ്പോള്‍ ന്യൂ ജനറേഷന്‍ സ്‌റ്റൈലിന്റെ ഭാഗമാണ്. കൂട്ടുകാരന്റെ വിവാഹത്തിന് വധൂവരന്മാരെക്കൊണ്ട് കോപ്രായങ്ങള്‍ കളിപ്പിക്കുന്നത് പുതു തലമുറയ്ക്ക് പുതിയ സ്‌റ്റൈല്‍. താലികെട്ട് ചടങ്ങു മുതല്‍ ആദ്യരാത്രിവരെ പോകും ഈ റാഗിങ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് കേസാണ്. ഒരു പരിധിവരെ അത് സൗഹൃദത്തിന്റെ തമാശയായേ പോകാറുള്ളൂ.
എന്നാല്‍ താമാശയ്ക്കപ്പുറം കളി കാര്യമാക്കുന്ന ചില ഇടങ്ങളുമുണ്ട്. അതും പോലീസുകാരന്റെ കല്ല്യാണത്തിന്. പൊലീസുകാരന്റെ ആദ്യരാത്രി പടക്കം പൊട്ടിച്ച് കലക്കാന്‍ നോക്കിയ അഞ്ചംഗസംഘം പൊലീസ് പിടിയിലായി. കൊയിലാണ്ടിയിലാണ് സംഭവം.

നൈറ്റ് പെട്രോളിങിനിടെയാണ് കൊയിലാണ്ടി സി ഐ ആര്‍ ഹരിദാസ് പടക്കങ്ങളുമായി പൊലീസുകാരന്റെ മണിയറയിലേക്ക് നീങ്ങുകയായിരുന്ന സംഘത്തെ പുളിയഞ്ചേരി കെ ടി എസ് വായനശാലയ്ക്ക് സമീപം വച്ച് പിടികൂടിയത്. പുളിയഞ്ചേരി ബാലഭവനില്‍ അമല്‍ വിഷ്ണു, കുനിയില്‍ റൗഫ്, ശ്രീവര്‍ണയില്‍ അമര്‍ജിത്ത്, മുക്കാളിക്കുനിയില്‍ അമര്‍ജിത്ത് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വിവാഹം കഴിഞ്ഞ സമീപവാസിയായ പൊലീസുകാരന്റെ വീടു ലക്ഷ്യമാക്കി പോവുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്ന് പടക്കങ്ങളും പിടികൂടി. സമീപകാലത്ത് ഇവിടങ്ങളില്‍ വിവാഹവീടുകള്‍ക്ക് നേരെ രാത്രിയുണ്ടായ ആക്രമണങ്ങള്‍ക്ക് ഇവര്‍ക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സി ഐ പറഞ്ഞു.












Click it and Unblock the Notifications